നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Parthiv Patel Announces Retirement | വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ പാർത്ഥിവ് പട്ടേൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

  Parthiv Patel Announces Retirement | വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ പാർത്ഥിവ് പട്ടേൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

  35കാരനായ പാർത്ഥിവ് പട്ടേൽ ഇന്ത്യക്കായി 25 ടെസ്റ്റുകളും 38 ഏകദിനങ്ങളും രണ്ട് ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.

  പാർത്ഥിവ് പട്ടേൽ

  പാർത്ഥിവ് പട്ടേൽ

  • Share this:
   ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ പാർത്ഥിവ് പട്ടേൽ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 2002 മുതൽ 2018 വരെ നീണ്ട കരിയറിൽ 35കാരനായ പാർത്ഥിവ് ഇന്ത്യക്കായി 25 ടെസ്റ്റുകളും 38 ഏകദിനങ്ങളും രണ്ട് ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ 934 റൺസും ഏകദിനങ്ങളിൽ 736 റൺസും ടി20യിൽ 36 റൺസുമാണ് പാർത്ഥിവ് പട്ടേൽ നേടിയത്.

   17ാം വയസിൽ ടെസ്റ്റിൽ അരങ്ങേറ്റം

   ടെസ്റ്റ് മത്സരം കളിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ വിക്കറ്റ് കീപ്പർ എന്ന റെക്കോർഡ് ഇന്നും പാർത്ഥിവിനൊപ്പമാണ്. 2002ൽ ടെസ്റ്റിൽ അരങ്ങേറുമ്പോൾ 17 വയസും 152 ദിവസവുമായിരുന്നു പാർത്ഥിവിനുണ്ടായിരുന്നത്. 2018 ജനുവരിയിൽ ജൊഹന്നാസ്ബെർഗില്‍ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് മത്സരത്തിലായിരുന്നു ഇന്ത്യക്കായി അവസാനം കളിച്ചത്.

   ''കൈപിടിച്ച് നടത്തിയവർക്ക് നന്ദി''

   "ഈ ദിവസം, ഞാൻ കളി നിർത്തുമ്പോൾ, എത്ര ദൂരം എത്തിയെന്ന് വിലയിരുത്തുമ്പോൾ, എന്റെ ഏറ്റവും വലിയ ആഗ്രഹം എന്റെ അച്ഛൻ എന്റെ തൊട്ടരികിൽ ഉണ്ടാകണമെന്നാണ്, ഒരു ക്രിക്കറ്റ് കളിക്കാരനെന്ന നിലയിലുള്ള എന്റെ യാത്ര അവസാനിക്കുമ്പോൾ, എന്റെ ജീവിതത്തിലും കരിയറിലും ഒപ്പമുണ്ടായിരുന്നതുപോലെതന്നെ''- പാർത്ഥിവ് പട്ടേല്‍ ട്വിറ്ററില്‍ കുറിച്ചു.

   ''ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളിൽ നിന്നും ഇന്ന് ഞാൻ വിരമിക്കൽ പ്രഖ്യാപിക്കുകയാണ്. 18 വർഷം നീണ്ട ക്രിക്കറ്റ് കരിയറിന് തിരശ്ശീല വിഴുന്നു. ഒരുപാടുപേരോട് നന്ദിയും കടപ്പാടുമുണ്ട്. 17കാരനായ ബാലനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താൻ ബിസിസിഐ കാട്ടിയ ആത്മവിശ്വാസം. എന്നെ കൈപിടിച്ചു നടത്തിയതിന് നന്ദി പറയുന്നു''- പാർത്ഥിവ് പട്ടേൽ ട്വീറ്റ് ചെയ്തു. എന്റെ നാടിന്, എനിക്കൊപ്പം നിന്ന ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനും നന്ദി പറയുന്നു.   ധോണിയുഗത്തിലെ നിർഭാഗ്യവാൻ

   മഹേന്ദ്രസിങ് ധോണിയുടെ കാലഘട്ടത്തിൽ കളിക്കേണ്ടിവന്ന ഒരു കൂട്ടം നിർഭാഗ്യവാന്മാരായ വിക്കറ്റ് കീപ്പർമാരിൽ ഒരാളാണ് പാർത്ഥിവും. ധോണി ക്യാപ്റ്റനെന്ന നിലയിൽ ടീമിൽ സ്ഥിരം സാന്നിധ്യമായതിനാൽ പാർത്ഥിവ് അടക്കമുള്ളവർ ടീമിലേക്ക്  വന്നും പോയും നിന്നു. അടുത്തിടെ സമാപിച്ച ഐപിഎല്ലിൽ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഭാഗമായിരുന്നു താരം. മലയാളി താരം ദേവദത്ത് പടിക്കല്‍ തിളങ്ങിയതോടെ ഒരു മത്സരം പോലും കളിക്കാൻ പാർത്ഥിവിന് അവസരം ലഭിച്ചിരുന്നില്ല.

   ALSO READ: Actress Archana Kavi| നടി അർച്ചന കവിയും അബീഷും വേർപിരിഞ്ഞു?; വിവാഹമോചനം ശരിവെച്ച് സോഷ്യൽ മീഡിയയിൽ ചർച്ച[NEWS]വരനും വധുവും ദേ ഭിത്തിയിൽ ഇങ്ങനിരിക്കും; തെരഞ്ഞെടുപ്പ് കാലത്തെ സേവ് ദി ഡേറ്റ് ചിത്രങ്ങൾ
   [NEWS]
   പ്രമുഖ സീരിയൽ താരം ചിത്ര ഹോട്ടല്‍ മുറിയിൽ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് സൂചന[NEWS]

   ആഭ്യന്തര ക്രിക്കറ്റിൽ മികവ്

   ആഭ്യന്തര ക്രിക്കറ്റിൽ വമ്പൻനേട്ടത്തിന് ഉടമയാണ് അദ്ദേഹം. 194 ഫസ്റ്റ്ക്ലാസ് മത്സരങ്ങളിൽ നിന്ന് 43.39 ശരാശരിയിൽ 11,240 റൺസാണ് പാർത്ഥിവ് പട്ടേൽ അടിച്ചുകൂട്ടിയത്. 2016-17ൽ കന്നി രഞ്ജി ട്രോഫി വിജയത്തിലേക്ക് ഗുജറാത്തിനെ നയിച്ചത് പാർത്ഥിവ് പട്ടേലായിരുന്നു. മുംബൈക്കെതിരായ ഫൈനലിൽ 90 ഉം 143ഉം റൺസാണ് താരം നേടിയത്.

   ചെന്നൈ സൂപ്പർ കിങ്സ്, മുംബൈ ഇന്ത്യൻസ്, ആർസിബി ഉൾപ്പെടെ ആറു ടീമുകൾക്കായി 139 ഐപിഎൽ മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 120.78 സട്രൈക്ക് റേറ്റോടെ 2848 റൺസാണ് പാർത്ഥിവ് പട്ടേൽ ഐപിഎല്ലിൽ നേടിയത്.
   Published by:Rajesh V
   First published:
   )}