• HOME
 • »
 • NEWS
 • »
 • sports
 • »
 • Hardik Pandya | ഹാര്‍ദിക് പാണ്ഡ്യക്കെതിരെ പീഡന പരാതിയുമായി ദാവൂദ് ഇബ്രാഹിമിന്റെ അനുയായിയുടെ ഭാര്യ

Hardik Pandya | ഹാര്‍ദിക് പാണ്ഡ്യക്കെതിരെ പീഡന പരാതിയുമായി ദാവൂദ് ഇബ്രാഹിമിന്റെ അനുയായിയുടെ ഭാര്യ

മദ്യലഹരിയിലാണ് ഹാര്‍ദിക് പാണ്ഡ്യയും രണ്ട് കൂട്ടുകാരും തന്നെ പീഡനത്തിന് ഇരയാക്കിയതെന്നും പരാതിയില്‍ പറയുന്നു.

ഹാര്‍ദ്ദിക് പാണ്ഡ്യ

ഹാര്‍ദ്ദിക് പാണ്ഡ്യ

 • Last Updated :
 • Share this:
  ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യ(Hardik Pandya) ഉള്‍പ്പെടെ കായിക, രാഷ്ട്രീയ മേഖലകളിലെ ചിലര്‍ക്കെതിരെ ലൈംഗിക പീഡന പരാതിയുമായി(rape) അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായിയുടെ ഭാര്യ. ദാവൂദ് ഇബ്രാഹിമിന്റെ സഹായി റിയാസ് ഭാട്ടിയുടെ ഭാര്യയുടെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്.

  ഹാര്‍ദിക് പാണ്ഡ്യയ്ക്കു പുറമേ ക്രിക്കറ്റ് താരം മുനാഫ് പട്ടേല്‍, മുന്‍ ഐപിഎല്‍ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ രാജീവ് ശുക്ല, പൃഥിരാജ് കോത്താരി എന്നിവര്‍ പീഡിപ്പിച്ചുവെന്നാണ് ഇവര്‍ പരാതി നല്‍കിയിരിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

  തന്റെ ഭര്‍ത്താവ് റിയാസ് ഭാട്ടി ബിസിനസ്സ് കൂട്ടാളികളുമായും മറ്റ് 'ഉയര്‍ന്ന' വ്യക്തികളുമായും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ തന്നെ പ്രേരിപ്പിച്ചുവെന്നാണ് ഇവരുടെ ആരോപണം. 2021 സെപ്റ്റംബര്‍ 24ന് നല്‍കിയ പരാതിയില്‍ സംഭവം നടന്ന സ്ഥലമോ തീയതിയോ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല എന്നാണ് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.

  വിവാഹത്തിനു ശേഷം റിയാസ് തന്നെ നിരവധി തവണ പീഡനത്തിന് വിധേയയാക്കിയെന്നും ബിസിനസ്സുകാരും സുഹൃത്തുക്കളുമടക്കം നിരവധി പേര്‍ ഭര്‍ത്താവിന്റെ അനുവാദത്തോടെ പീഡിപ്പിച്ചിട്ടുണ്ടെന്നും ഇവര്‍ ആരോപിച്ചു. ഭര്‍ത്താവിന്റെ ആവശ്യങ്ങള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ തന്നെയും രണ്ടു മക്കളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.

  2011-2012 കാലഘട്ടത്തില്‍ ക്രിക്കറ്ററുമായും 2015-15 കാലത്ത് മറ്റൊരു സ്‌പോര്‍ട്‌സ് താരവും അയാളുടെ സുഹൃത്തുക്കളുമായും ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിതയായെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. മദ്യലഹരിയിലാണ് ഹാര്‍ദിക് പാണ്ഡ്യയും രണ്ട് കൂട്ടുകാരും തന്നെ പീഡനത്തിന് ഇരയാക്കിയതെന്നും പരാതിയില്‍ പറയുന്നു.

  പരാതിയില്‍ പൊലീസ് ഇതുവരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് വിവരം. സംഭവം അന്വേഷിച്ചുവരികയാണെന്നും പരാതിയില്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ശരിവയ്ക്കുന്ന തരത്തില്‍ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചതായി ദേശീയ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

  Devon Conway |പുറത്തായതിന്റെ ദേഷ്യത്തില്‍ ബാറ്റില്‍ ഇടിച്ചു; ചെറുവിരല്‍ ഒടിഞ്ഞു; കോണ്‍വേക്ക് ഫൈനല്‍ നഷ്ടം

  ടി20 ലോകകപ്പിന്റെ  ഫൈനലിന് മുന്നോടിയായി ന്യൂസിലന്‍ഡിന് വന്‍ തിരിച്ചടി. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഡിവോണ്‍ കോണ്‍വേക്ക് പരിക്കേറ്റതോടെ ഫൈനലില്‍ കളിക്കാന്‍ കഴിയില്ല. സെമിഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ വിക്കറ്റ് നഷ്ടപ്പെട്ടതിന്റെ നിരാശ പ്രകടിപ്പിക്കുമ്പോഴാണ് കോണ്‍വേയുടെ വിരലിന് പരിക്കേറ്റത്.

  സ്റ്റെപ് ഔട്ട് ചെയ്ത് വമ്പന്‍ ഷോട്ടിന് ശ്രമിക്കവെ കോണ്‍വേയെ വിക്കറ്റ് കീപ്പര്‍ സ്റ്റമ്പ് ചെയ്യുകയായിരുന്നു. ഇതിന്റെ നിരാശയില്‍ സ്വന്തം ബാറ്റിലേക്ക് കോണ്‍വേ ഇടിച്ചു. എക്സ്റേയില്‍ ചെറുവിരലിന് ഒടിവുണ്ടെന്ന് കണ്ടെത്തിയതായി ന്യൂസിലന്‍ഡ് ക്രിക്കറ്റിന്റെ പ്രസ്താവനയില്‍ പറയുന്നു. ഇംഗ്ലണ്ടിന് എതിരെ ന്യൂസിലന്‍ഡ് 167 റണ്‍സ് ചെയ്സ് ചെയ്തപ്പോള്‍ 46 റണ്‍സ് കണ്ടെത്താന്‍ കോണ്‍വേക്ക് കഴിഞ്ഞിരുന്നു.

  താരം അതീവ നിരാശയിലാണെന്ന് ന്യൂസിലന്‍ഡ് പരിശീലകന്‍ ഗാരി സ്റ്റെഡ് പറഞ്ഞു. 'ഇതുപോലെ ഈ സമയം കളി നഷ്ടമാവുന്നു എന്നതില്‍ അതീവ നിരാശനാണ് കോണ്‍വേ. ഏറെ അഭിനിവേഷത്തോടെയാണ് കോണ്‍വേ ടീമിന് വേണ്ടി കളിക്കുന്നത്. സംഭവിച്ച് പോയതില്‍ മറ്റാരേക്കാളും നിരാശ അവനാണ്. അതിനാല്‍ ഞങ്ങളെല്ലാവരും അവന് ഒപ്പം നില്‍ക്കുകയാണ്'- ഗാരി സ്റ്റെഡ് പറഞ്ഞു.
  Published by:Sarath Mohanan
  First published: