നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • 'ശങ്കറിന്റെ പരിക്ക്' അഗര്‍വാള്‍ ഓപ്പണ്‍ ചെയ്താല്‍ രാഹുല്‍ നാലാം നമ്പറിലേക്ക് മാറുമോ?

    'ശങ്കറിന്റെ പരിക്ക്' അഗര്‍വാള്‍ ഓപ്പണ്‍ ചെയ്താല്‍ രാഹുല്‍ നാലാം നമ്പറിലേക്ക് മാറുമോ?

    ടെസ്റ്റ് അരങ്ങേറ്റ മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയുമായാണ് അഗര്‍വാള്‍ തന്റെ പ്രതിഭ തെളിയിച്ചത്

    mayank agarwal

    mayank agarwal

    • News18
    • Last Updated :
    • Share this:
      വിജയ് ശങ്കര്‍ പരിക്കേറ്റ് പുറത്തായപ്പോള്‍ ഇന്ത്യന്‍ ലോകകപ്പ് ടീമിലേക്ക് അവസരം ലഭിച്ചത് കര്‍ണാടകയുടെ ഓപ്പണിങ് താരമായ മായങ്ക് അഗര്‍വാളിനാണ്. ഇന്ത്യന്‍ ഏകദിന ടീമില്‍ ഇതുവരെയും അവസരം ലഭിച്ചിട്ടില്ലെങ്കിലും ടെസ്റ്റ് ടീമില്‍ അരങ്ങേറിയ താരമാണ് മായങ്ക് അഗര്‍വാള്‍. ഓസീസിനെതിരായ ടെസ്റ്റ് അരങ്ങേറ്റ മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയുമായാണ് താരം തന്റെ പ്രതിഭ തെളിയിച്ചത്.

      ദേശീയ ടീമില്‍ അരങ്ങേറാന്‍ വൈകിയ അഗര്‍വാളിന് 28 വയസാണ് പ്രായം. ആഭ്യന്തര ക്രിക്കറ്റിലും ജൂനിയര്‍ ടീമിലും കഴിവ് തെളിയിച്ചിട്ടുള്ള താരത്തെ രോഹിത്തിനൊപ്പം ഇന്ത്യന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യിച്ചാലും അതിശയിക്കാനില്ല. അഗര്‍വാളും രോഹിത്തും ഓപ്പണ്‍ ചെയ്യുകയാണെങ്കില്‍ നാലാം നമ്പറിലേക്ക് കെഎല്‍ രാഹുലിന് മടങ്ങാനും കഴിയും. അങ്ങിനെയെങ്കില്‍ ധവാന്റെ പരിക്കിനെത്തുടര്‍ന്ന് ഇന്ത്യന്‍ ടീമിനുണ്ടായ പ്രശ്‌നങ്ങളും ഒരുപരിധിവരെ പരിഹരിക്കപ്പെടും.

      Also Read: 'കാല്‍വിരലിലെ പരിക്ക്' വിജയ് ശങ്കര്‍ ലോകകപ്പില്‍ നിന്ന് പുറത്ത്

      എന്നാല്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ നാലാം നമ്പറില്‍ ഇറങ്ങിയ ഋഷഭ് പന്ത് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചതിനാല്‍ അഗര്‍വാളിന് ആദ്യ പതിനൊന്നില്‍ ഇടം ലഭിക്കുമോയെന്ന കാര്യം സംശയമാണ്. ടീമില്‍ പകരക്കാരുടെ ബെഞ്ചില്‍ തന്നെയാകും അഗര്‍വാളിന് ഇരിക്കേണ്ടി വരിക. ലോകകപ്പ് സ്‌ക്വാഡിലുള്ള ദിനേശ് കാര്‍ത്തിക്കിന് വരെ ഇതുവരെ അവസരം ലഭിക്കാത്ത സാഹചര്യത്തില്‍ അഗര്‍വാളിന്റെ അരങ്ങേറ്റം അത്ര എളുപ്പം സാധ്യമാകുമെന്ന് കരുതാന്‍ കഴിയില്ല.

      First published:
      )}