ട്രെന്റ്ബ്രിഡ്ജ്: ലോകകപ്പില്‍ ഇതുവരെയും തോല്‍ക്കാതെ മുന്നേറുന്ന രണ്ട് ടീമുകളാണ് ന്യൂസിലന്‍ഡും ഇന്ത്യയും. ഇരുവരും ഇന്ന് മുഖാമുഖം വരുമ്പോള്‍ മഴ വില്ലനായില്ലെങ്കില്‍ ഒരു ടീം തോല്‍ക്കുമെന്ന് ഉറപ്പാണ്. ജയത്തില്‍ മുന്‍തൂക്കം കല്‍പ്പിക്കപ്പെടുന്നത് കിവികള്‍ക്ക് തന്നെ. സന്നാഹ മത്സരത്തില്‍ ഇന്ത്യയെ തകര്‍ത്ത ന്യുസിലന്‍ഡിന് മികച്ച ബാറ്റിങ്ങ് നിരയും അതിനൊത്ത ബൗളിങ്ങ് നിരയുമാണുള്ളത്.
കഴിഞ്ഞ മൂന്നു മത്സരങ്ങളില്‍ കിവികള്‍ അത് കാണിച്ച തന്നതുമാണ്. ട്രെന്റ് ബോള്‍ട്ടും ലോക്കി ഫെര്‍ഗൂസനും അടങ്ങുന്ന പേസ് നിരയാണ് ന്യൂസിലന്‍ഡിന്റെ ശക്തി. മൂന്നു മത്സരങ്ങളില്‍ നിന്ന എട്ട് വിക്കറ്റ് വീഴ്ത്തിയ ലോക്കി ഫെര്‍ഗൂസനാണ് കിവികളുടെ പ്രധാന ശക്തി. മികച്ച പ്രകടനം നടത്തുന്ന ലോക്കി ഫെര്‍ഗൂസന്റെ ജന്മദിനം കൂടിയാണ് ഇന്ന്.
Also Read: മൂന്നു കളിയും ജയിച്ച കിവികളോട് മൂന്നാമങ്കത്തിന് കോഹ്ലിപ്പടയിറങ്ങുമ്പോള്
തന്റെ ടീമിന് ജന്മദിനത്തില് പ്രത്യേക സമ്മാനം ബൗളിങ്ങിലൂടെ നല്കാന് ഫെര്ഗൂസന് കഴിഞ്ഞാല്‍ അത് ഇന്ത്യക്കാകും തിരിച്ചടിയാവുക. അതേസമയം ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള മത്സരത്തിലെ ടോസ് വൈകുകയാണ്. സ്റ്റേഡിയത്തില്‍ മഴ മാറിയെങ്കിലും പിച്ച കളിക്ക് അനുയോജ്യമാകാത്തതാണ് ടോസ് വൈകാന്‍ കാരണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: ICC Cricket World Cup 2019, ICC World Cup 2019, India vs New Zealand, Indian cricket team, New Zealand Cricket team