ഐപിഎല്‍ തുടങ്ങും മുന്‍പേ ഹൈദരാബാദിന് തിരിച്ചടി; സൂപ്പര്‍ താരം പരുക്കിന്റെ പിടിയില്‍

നൂറു ശതമാനം ഫിറ്റ്‌നെസ് ഇല്ലെങ്കില്‍ കളിക്കാന്‍ അനുവദിക്കില്ലെന്ന് സ്റ്റെഡ്

news18
Updated: March 12, 2019, 4:22 PM IST
ഐപിഎല്‍ തുടങ്ങും മുന്‍പേ ഹൈദരാബാദിന് തിരിച്ചടി; സൂപ്പര്‍ താരം പരുക്കിന്റെ പിടിയില്‍
hyderabad
  • News18
  • Last Updated: March 12, 2019, 4:22 PM IST
  • Share this:
ഹൈദരാബാദ്: ഐപിഎല്ലിന് ഒരുങ്ങുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് കനത്ത തിരിച്ചടിയായി സൂപ്പര്‍ താരത്തിന്റെ പരുക്ക്. ന്യൂസിലന്‍ഡ് നായകനും ഹൈദരാബാദിനെ കഴിഞ്ഞ സീസണില്‍ നയിക്കുകയും ചെയ്ത കെയ്ന്‍ വില്യംസണിന്റെ ഷോള്‍ഡറിനാണ് പരുക്കേറ്റത്. താരത്തിന് സീസണിലെ ആദ്യ മത്സരങ്ങള്‍ നഷ്ടമാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

വെല്ലിങ്ടണില്‍ ബംഗ്ലാദേശിനെതിരെ നടന്ന രണ്ടാം ടെസ്റ്റ് മത്സരത്തിനിടെയായിരുന്നു താരത്തിന് പരുക്കേറ്റത്. തോളിന് പരുക്കേറ്റതിനെത്തുടര്‍ന്ന് വില്യംസണിനെ സ്‌കാനിങ്ങിന് വിധേയനാക്കിയിരുന്നു. മത്സരത്തില്‍ ഇന്നിങ്‌സിനും 12 റണ്‍സിനുമായിരുന്നു കിവികള്‍ ജയിച്ചത്.

Also Read: നായകന്റെ പകുതി പണി ചെയ്യുന്നത് ധോണി; അയാളുടെ അഭാവത്തില്‍ കോഹ്‌ലി പതറുന്നത് കാണാം: ബേദി

താരത്തിന്റേത് ചെറിയ പരുക്കാണെന്നും എന്നാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും ന്യൂസിലന്‍ഡ് പരിശീലകന്‍ ഗാരി സ്റ്റെഡ് പറഞ്ഞു. മൂന്നാം ടെസ്റ്റില്‍ നായകന്‍ കളിക്കുമോയെന്ന കാര്യം സംശയമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. തങ്ങള്‍ വിചാരിക്കുന്നത് പോലെയാണ് കാര്യങ്ങളെങ്കില്‍ വില്യംസണ് ഐപിഎല്ലില്‍ യാതൊരു തടസങ്ങളുമുണ്ടാകില്ലെന്നും എന്നാല്‍ നൂറു ശതമാനം ഫിറ്റ്‌നെസ് ഇല്ലെങ്കില്‍ കളിക്കാന്‍ അനുവദിക്കില്ലെന്നും സ്റ്റെഡ് പറഞ്ഞു.

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ഡേവിഡ് വാര്‍ണറുടെ അഭാവത്തില്‍ ടീമിനെ നയിച്ച വില്യംസണ്‍ 17 മത്സരങ്ങളില്‍ നിന്ന് 735 റണ്‍സ് നേടിയിരുന്നു.

First published: March 12, 2019, 4:22 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading