നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ഫെഡറർ പൊരുതിത്തോറ്റു; ജോക്കോവിച്ചിന് അഞ്ചാം വിംബിൾഡൻ

  ഫെഡറർ പൊരുതിത്തോറ്റു; ജോക്കോവിച്ചിന് അഞ്ചാം വിംബിൾഡൻ

  നിർണായക അഞ്ചാം സെറ്റിൽ രണ്ട് മാച്ച് പോയിന്‍റുകൾ ലഭിച്ചശേഷമായിരുന്നു ഫെഡറർ പരാജയം

  DjokovicvsFederer

  DjokovicvsFederer

  • News18
  • Last Updated :
  • Share this:
   ലണ്ടന്‍: സെർബിയൻ താരം നൊവാക് ജോക്കോവിച്ചിന് അഞ്ചാം വിംബിൾഡൺ കിരീടം. അതി വാശിയേറിയ പോരാട്ടത്തിൽ ടെന്നീസ് ഇതിഹാസം സ്വിറ്റ്സർലൻഡിന്‍റെ റോജർ ഫെഡററെയാണ് ജോക്കോവിച്ച് മറികടന്നത്. ഫെഡററുടെ രണ്ട് മാച്ച് പോയിന്‍റുകൾ മറികടന്നായിരുന്നു ജോക്കോവിന്‍റെ ചരിത്രവിജയം. കലാശപ്പോര് നാല് മണിക്കൂറും 55 മിനിറ്റും നീണ്ടു നിന്നു. സ്കോർ: 7-6, 1-6, 7-6, 4-6, 13-12.

   ആദ്യ സെറ്റിൽത്തന്നെ ഇഞ്ചോടിഞ്ച് പോരാട്ടം കണ്ടെങ്കിലും രണ്ടാം സെറ്റ് ആധികാരികമായി ഫെഡറർ കൈപ്പിടിയിലൊതുക്കി. 1-6നാണ് രണ്ടാം സെറ്റ് ജോക്കോവിച്ച് അടിയറവ് പറഞ്ഞത്. എന്നാൽ ടൈബ്രേക്കറിലൂടെ മൂന്നാം സെറ്റ് നേടിയ ജോക്കോ മത്സരത്തിലേക്ക് തിരിച്ചെത്തി. നാലാം സെറ്റ് ഫെഡററും സ്വന്തമാക്കിയതോടെ ലോകകപ്പ് ഫൈനൽ പോലെ വിംബിൾഡൺ ഫൈനലും ആവേശകരമായി മാറി. നിർണായക അഞ്ചാം സെറ്റിൽ രണ്ട് മാച്ച് പോയിന്‍റുകൾ ലഭിച്ചശേഷമായിരുന്നു ഫെഡറർ പരാജയം സമ്മതിച്ചത്. 21-ാം ഗ്ലാൻസ്ലാം കിരീടമാണ് ഫെഡറർ കൈവിട്ടത്.
   First published:
   )}