വിംബിൾൺ ടെന്നിസിൽ സിമോണ ഹാലപ് ചാംപ്യൻ. ഫൈനലിൽ സെറീന വില്യംസിനെയാണ് ഹാലപ് തോൽപിച്ചത്. നേരിട്ടുള്ള സെറ്റുകൾക്കാണ് റൊമേനിയൻ താരത്തിന്റെ ജയം. സ്കോർ 6-2, 6-2. ഹാലപിന്റെ ആദ്യ വിംബിൾഡൺ കിരീടനേട്ടമാണിത്. ടൂർണമെന്റിൽ സെറീന പതിനൊന്നാം സീഡും ഹാലപ് ഏഴാം സീഡുമായിരുന്നു.
23 ഗ്രാൻഡ് സ്ലാം കിരീടം സ്വന്തമാക്കിയിട്ടുള്ള സെറീനക്ക് ഇന്ന് ജയിച്ചിരുന്നെങ്കിൽ ഏറ്റവും കൂടുതൽ ഗ്രാൻഡ് സ്ലാം കിരീടമെന്ന മാർഗരറ്റ് കോർട്ടിന്റെ റെക്കോർഡിനൊപ്പമെത്താമായിരുന്നു. നാളെ നടക്കുന്ന പുരുഷ സിംഗിൾസ് ഫൈനലിൽ ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ച്, രണ്ടാം സീഡ് റോജർ ഫെഡററെ നേരിടും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.