COVID 19 | രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഇതാദ്യം; വിംബിൾഡൺ റദ്ദാക്കി

കൊറോണയുടെ പശ്ചാത്തലത്തിൽ ഫ്രഞ്ച് ഓപ്പൺ ടെന്നീസ് നേരത്തെ നീട്ടി വെച്ചിരുന്നു.

News18 Malayalam | news18
Updated: April 1, 2020, 10:09 PM IST
COVID 19 | രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഇതാദ്യം; വിംബിൾഡൺ റദ്ദാക്കി
ഈ വർഷത്തെ വിംബിൾഡൺ ടെന്നീസ് ടൂർണമെന്റ് റദ്ദാക്കി
  • News18
  • Last Updated: April 1, 2020, 10:09 PM IST
  • Share this:
ലണ്ടൻ: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ വിംബിൾഡൺ ടെന്നീസ് ടൂർണമെന്റ് റദ്ദാക്കി. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഇതാദ്യമായാണ് വിംബിൾഡൺ ടെന്നീസ് ടൂർണമെന്റ് റദ്ദാക്കുന്നത്. ജൂൺ 29ന് ആയിരുന്നു ഗ്രാൻഡ് സ്ലാമിലെ ഏക പുൽകോർട് ടൂർണമെന്റായ വിംബിൾഡൺ ആരംഭിക്കേണ്ടിയിരുന്നത്.

2020ലെ വിംബിൾഡൺ റദ്ദു ചെയ്തതിനൊപ്പം 2021ലെ വിംബിൾഡൺ തിയതിയും പ്രഖ്യാപിച്ചിട്ടുണ്ട്. 2021 ജൂൺ 28 മുതൽ ജൂലൈ 11 വരെയാണ് ടൂർണമെന്റ് നടക്കുക. വിംബിൾഡണിന്റെ ഔദ്യോഗിക വെബ്സൈറ്റിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.

You may also like:'കൊറോണ വൈറസ് കാലത്തെ നേതൃത്വം': സ്ഥിതിവിവര കണക്കുകളുമായി വൈറൽ ട്വിറ്റർ ത്രെഡ്‍ [NEWS]സംസ്ഥാനത്ത് 24 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു; തിരുവനന്തപുരത്ത് 30 വയസുകാരനും പോസിറ്റീവ് [NEWS]കോവിഡ് തോറ്റു: മരണമുഖത്തു നിന്നും ബ്രയാൻ നീൽ ജീവിതത്തിലേക്ക് തിരിച്ചെത്തി‍ [NEWS]

ഇതിനു മുമ്പ് രണ്ടു തവണയാണ് വിംബിൾഡൺ റദ്ദു ചെയ്തിട്ടുള്ളത്. ഒന്നാം ലോകമഹായുദ്ധത്തിന്റെ സമയത്ത് 1914ലും രണ്ടാം ലോകമഹായുദ്ധ സമയത്ത് 1947ലും ആയിരുന്നു അത്.

 



കൊറോണയുടെ പശ്ചാത്തലത്തിൽ ഫ്രഞ്ച് ഓപ്പൺ ടെന്നീസ് നേരത്തെ നീട്ടി വെച്ചിരുന്നു.

First published: April 1, 2020, 10:09 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading