• HOME
 • »
 • NEWS
 • »
 • sports
 • »
 • Wimbledon 2022| എലെന റൈബാക്കിനയ്ക്ക് കന്നിക്കിരീടം; ഗ്രാൻഡ്സ്ലാം കിരീടം നേടുന്ന ആദ്യ കസാഖ്സ്ഥാൻ താരം

Wimbledon 2022| എലെന റൈബാക്കിനയ്ക്ക് കന്നിക്കിരീടം; ഗ്രാൻഡ്സ്ലാം കിരീടം നേടുന്ന ആദ്യ കസാഖ്സ്ഥാൻ താരം

ഫൈനലില്‍ കടുത്ത പോരാട്ടത്തിനാണ് സെന്റര്‍ കോര്‍ട്ട് സാക്ഷ്യം വഹിച്ചത്

 • Last Updated :
 • Share this:
  ലണ്ടന്‍: വിംബിള്‍ഡണില്‍ ചരിത്രമെഴുതി കസാഖ്സ്ഥാന്റെ എലെന റൈബാക്കിന (Elena Rybakina). ശനിയാഴ്ച നടന്ന വനിതാ സിംഗിള്‍സ് ഫൈനലില്‍ ടുണീഷ്യയുടെ ഒന്‍സ് ജാബിയൂറിനെ തകര്‍ത്ത റൈബാക്കിന, ഗ്രാന്‍ഡ്സ്ലാം കിരീടം നേടുന്ന ആദ്യ കസാഖ്സ്ഥാൻ താരമെന്ന നേട്ടവും സ്വന്തമാക്കി. സ്‌കോര്‍: 3-6, 6-2, 6-2. ഫൈനലില്‍ കടുത്ത പോരാട്ടത്തിനാണ് സെന്റര്‍ കോര്‍ട്ട് സാക്ഷ്യം വഹിച്ചത്. ഇരുവരും ആദ്യമായിട്ടാണ് ഒരു ഗ്രാൻസ്‌ലാം ചാംപ്യൻഷിപ്പിന്റെ ഫൈനലിലെത്തുന്നത്.

  മൂന്നാം സീഡ് ഓന്‍സ് ജാബിയൂര്‍ തുടക്കത്തില്‍ തന്നെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ സെറ്റ് 6-3 ന് ജാബിയൂര്‍ സ്വന്തമാക്കി. എന്നാല്‍ റൈബാക്കിനയുടെ അവിശ്വസനീയ തിരിച്ചുവരവാണ് പിന്നീട് കണ്ടത്. രണ്ടാം സെറ്റ് 6-2 ന് സ്വന്തമാക്കി റൈബാക്കിന തിരിച്ചടിച്ചു. മൂന്നാം സെറ്റിലും 6-2 ന് വിജയിച്ച് റൈബാക്കിന ചരിത്രം കുറിച്ചു.  2019ൽ ചംപ്യനായ റുമാനിയൻ താരം സിമോണ ഹാലെപ്പിന്റെ കുതിപ്പിനു വിരാമമിട്ടാണ് ഇരുപത്തിമൂന്നുകാരി റെബാനിക ഗ്രാൻസ്‌ലാം ഫൈനലിലെത്തുന്ന ആദ്യ കസഖ്സ്ഥാൻ താരമായത്. 6–3, 6–3 എന്ന സ്കോറിനായിരുന്നു ജയം.  ആധുനികകാലത്ത് ഒരു ഗ്രാന്‍ഡ്സ്ലാമിന്റെ ഫൈനലിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ വനിതയെന്ന നേട്ടം സ്വന്തമാക്കിയാണ് ടുണീഷ്യയുടെ ജാബിയൂര്‍ സെന്റര്‍ കോര്‍ട്ടില്‍ നിന്ന് മടങ്ങിയത്. സെമിഫൈനലലിൽ മുപ്പത്തിനാലുകാരിയും രണ്ടു കുഞ്ഞുങ്ങളുടെ അമ്മയുമായ ജർമൻ താരെ തത്യാന മരിയെയാണ് ജാബർ മറികടന്നത്. മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിൽ 6–2, 3–6, 6–1 എന്ന സ്കോറിനായിരുന്നു ഇരുപത്തിയേഴുകാരി ജാബറിന്റെ വിജയം.

  English Summary: Russian-born Elena Rybakina powered back from a set down against Ons Jabeur to win the Wimbledon title on Saturday, denying the Tunisian world number two the chance to make African tennis history. Jabeur was in charge at the start of the match but the 17th seed, representing Kazakhstan, regrouped and dropped just four more games on the way to a 3-6, 6-2, 6-2 victory. “I never felt anything like this before," said the champion. “Congratulations to Ons for everything you have achieved.
  Published by:Rajesh V
  First published: