നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'മഴവീണ്ടും വില്ലനായി' വിന്‍ഡീസ്- ദക്ഷിണാഫ്രിക്ക മത്സരം ഉപേക്ഷിച്ചു; പോയിന്റ് ടേബിളില്‍ അക്കൗണ്ട് തുറന്ന് പ്രോട്ടീസ്

  'മഴവീണ്ടും വില്ലനായി' വിന്‍ഡീസ്- ദക്ഷിണാഫ്രിക്ക മത്സരം ഉപേക്ഷിച്ചു; പോയിന്റ് ടേബിളില്‍ അക്കൗണ്ട് തുറന്ന് പ്രോട്ടീസ്

  മത്സരം ഉപേക്ഷിച്ചതോടെ ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിച്ചു.

  windies

  windies

  • Last Updated :
  • Share this:
   സതാംപ്ടണ്‍: ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക- വിന്‍ഡീസ് മത്സരം മഴമൂലം ഉപേക്ഷിച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക രണ്ട് വിക്കറ്റ് നഷ്ടത്തില്‍ നില്‍ക്കവെയായിരുന്നു മഴ വില്ലനാകുന്നത്. കളി നിര്‍ത്തിവെച്ചപ്പോള്‍ 7.3 ഓവറില്‍ 29 ന് 2 എന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. പിന്നീട് മത്സരം പുനരാരംഭിക്കാന്‍ കഴിയാതെ വരികയായിരുന്നു.

   മത്സരം ഉപേക്ഷിച്ചതോടെ ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിച്ചു. ആദ്യ മൂന്നു കളിയും തോറ്റ ദക്ഷിണാഫ്രിക്കയ്ക്ക ഇതോടെ പോയിന്റ് ടേബിളില്‍ അക്കൗണ്ട് തുറക്കാനും കഴിഞ്ഞു. ലോകകപ്പില്‍ നാളെ ശ്രീലങ്ക ബംഗ്ലാദേശ് പോരാട്ടമാണ്.   ഇന്നലെ നടന്ന മത്സരത്തില്‍ ഇന്ത്യ നിലവിലെ ചാമ്പ്യന്മാരായ ഓസീസിനെ 36 റണ്‍സിന് പരാജയപ്പെടുത്തിയിരുന്നു.

   First published:
   )}