ഇങ്ങേര്‍ക്ക് പ്രായം വെറും നമ്പര്‍ മാത്രമാണ്; ഗെയിലാട്ടത്തിനൊടുവില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് വിന്‍ഡീസ്

വിന്‍ഡീസ് താരത്തിന്റെ ഏറ്റവും വേഗതയേറിയ അര്‍ധ സെഞ്ച്വറി എന്ന നേട്ടമാണ് 39 കാരന്‍ ഇന്നലെ കുറിച്ചത്

news18
Updated: March 3, 2019, 10:05 AM IST
ഇങ്ങേര്‍ക്ക് പ്രായം വെറും നമ്പര്‍ മാത്രമാണ്; ഗെയിലാട്ടത്തിനൊടുവില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് വിന്‍ഡീസ്
chris gayle
  • News18
  • Last Updated: March 3, 2019, 10:05 AM IST
  • Share this:
സെന്റ് ലൂസിയ: ലോകകപ്പിനൊരുങ്ങുന്ന ടീമുകള്‍ക്ക് അപകട മുന്നറിയിപ്പ് നല്‍കി വിന്‍ഡീസും പടനായകന്‍ ക്രിസ് ഗെയ്‌ലും. ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തില്‍ ഏഴു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയവുമായാണ് കരീബിയന്‍പട ലോകകപ്പിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്. പരമ്പര 2- 2ന് സമനിലയില്‍ അവസാനിപ്പിക്കാനും വിന്‍ഡീസിനായി. 19 പന്തില്‍ അര്‍ധ സെഞ്ച്വറി തികച്ച ഗെയ്‌ലിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സായിരുന്നു ഇംഗ്ലണ്ടിനെ വിജയത്തില്‍ നിന്നും അകറ്റിയത്.

പരമ്പരയിലെ മറ്റു മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി താരതമ്യേന ചെറിയ സ്‌കോറായിരുന്നു ഇന്നലത്തെ മത്സരത്തില്‍ പിറന്നത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 28.1 ഓവറില്‍ 113 ന് ഓള്‍ ഔട്ടായപ്പോള്‍ 27 പന്തില്‍ 77 റണ്‍സെടുത്ത ഗെയിലിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സിന്റെ പിന്‍ബലത്തിലാണ് വിന്‍ഡീസിന്റെ ഏഴുവിക്കറ്റ് ജയം.

Also Read: ധോണിയും ജാദവും രക്ഷകരായി; ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 6 വിക്കറ്റ് ജയം

 

12.1 ഓവറിലാണ് വിന്‍ഡീസ് ലക്ഷ്യം മറികടന്നത്. വിന്‍ഡീസ് താരത്തിന്റെ ഏറ്റവും വേഗതയേറിയ അര്‍ധ സെഞ്ച്വറി എന്ന നേട്ടമാണ് 39 കാരന്‍ ഇന്നലെ കുറിച്ചത്. അഞ്ച് ഫോറും ഒമ്പത് സിക്‌സറും അടങ്ങുന്നതായിരുന്നു ഗെയിലിന്റെ ഇന്നിങ്ങ്‌സ്. ഒരു റണ്ണെടുത്ത ജോണ്‍ കാംപ്‌ബെല്ലിന്റെയും 13 റണ്‍സെടുത്ത ഹെറ്റ്‌മെയറിന്റെയും വിക്കറ്റുകളാണ് ഗെയിലിന് പുറമെ വിന്‍ഡീസിന് നഷ്ടമായത്.

നേരത്തെ അഞ്ചോവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റെടുത്ത ഓഷാനെ തോമസാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. കഴിഞ്ഞ മത്സരത്തില്‍ 418 റണ്‍സടിച്ച ഇംഗ്ലണ്ട് ഇന്നലെ കരീബിയന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ തകര്‍ന്ന് അടിയുകയായിരുന്നു. 111 ന് ആറ് എന്ന നിലയില്‍ നിന്നാണ് ഇംഗ്ലണ്ട് 113 ന് ഓള്‍ ഔട്ടായത്.

First published: March 3, 2019, 10:01 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading