ഇന്ത്യൻ ക്രിക്കറ്റിലെ നൂറ്റാണ്ടിലെ ഏറ്റവും മൂല്യമുള്ള താരം കോഹ്ലിയോ രോഹിത്തോ അല്ല; പിന്നെ....

ലോക താരങ്ങളെ വിലയിരുത്തുമ്പോള്‍ ഏറ്റവും മൂല്യമേറിയ രണ്ടാമത്തെ താരമാണ് ഈ ഇന്ത്യൻ കളിക്കാരൻ. ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനാണ് ഒന്നാമത്.

News18 Malayalam | news18-malayalam
Updated: July 1, 2020, 7:40 AM IST
ഇന്ത്യൻ ക്രിക്കറ്റിലെ നൂറ്റാണ്ടിലെ ഏറ്റവും മൂല്യമുള്ള താരം കോഹ്ലിയോ രോഹിത്തോ അല്ല; പിന്നെ....
News18 Malayalam
  • Share this:
മുംബൈ: 21ാം നൂറ്റാണ്ടിലെ ഏറ്റവും മൂല്യമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് താരമായി രവീന്ദ്ര ജഡേജയെ തെരഞ്ഞെടുത്ത് വിസ്ഡന്‍ ഇന്ത്യ. രണ്ടുവർഷത്തിനിടയിലെ താരത്തിന്റെ പ്രകടനം വിലയിരുത്തിയാണ് തീരുമാനം. പന്തുകൊണ്ടും ബാറ്റുകൊണ്ടും ഫീൽഡിംഗിലും മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്.

ആരാധകരെ ഞെട്ടിക്കുന്ന പ്രഖ്യാപനമാണ് വിസ്ഡന്‍ ഇന്ത്യ എടുത്തത്. ഇന്ത്യന്‍ ടീമിലെ സ്ഥിര സാന്നിധ്യമല്ല ജഡേജ. എന്നാല്‍ കളിക്കാനിറങ്ങുമ്പോള്‍ ഇന്ത്യയുടെ മുന്‍നിര ബൗളറായും ബാറ്റിങ്ങില്‍ ആറാം സ്ഥാനത്തും ജഡേജക്ക് പ്രാധാന്യം ലഭിക്കുന്നു.

ജഡേജയുടെ ബൗളിങ് ആവറേജ് 24.62 ആണ്. ഷെയ്ന്‍ വോണിനേക്കാള്‍ മികച്ചതാണ് ഇത്. 35.26 ആണ് ജഡേജയുടെ ബാറ്റിങ് ശരാശരി. 1000ന് മുകളില്‍ റണ്‍സും 150 വിക്കറ്റും വീഴ്ത്തിയ ജഡേജ മറ്റ് ഓള്‍ റൗണ്ടര്‍മാരേക്കാള്‍ മുന്‍പില്‍ നില്‍ക്കുന്നു. 2000 മുതല്‍ 2020 വരെയുള്ള കാലത്തെ പ്രകടനമാണ് ഇവിടെ വിലയിരുത്തിയത്.ഏറ്റവും മൂല്യമുള്ള താരം എന്നതില്‍ 97.3 റേറ്റിങ്ങാണ് ജഡേജക്ക് ലഭിച്ചത്. 2012 മുതല്‍ 49 ടെസ്റ്റുകള്‍ കളിച്ച ജഡേജ 1869 റണ്‍സും നേടി. 213 വിക്കറ്റും വീഴ്ത്തി. ലോക താരങ്ങളെ വിലയിരുത്തുമ്പോള്‍ ഏറ്റവും മൂല്യമേറിയ രണ്ടാമത്തെ താരമാണ് ജഡേജ. ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനാണ് ഒന്നാമത്.
First published: July 1, 2020, 7:40 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading