• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ക്രിക്കറ്റിന്‍റെ മെക്കയിലും നാണംകെട്ട് ഇന്ത്യ; രണ്ടാം ടെസ്റ്റിലും തോൽവി


Updated: August 12, 2018, 10:52 PM IST
ക്രിക്കറ്റിന്‍റെ മെക്കയിലും നാണംകെട്ട് ഇന്ത്യ; രണ്ടാം ടെസ്റ്റിലും തോൽവി

Updated: August 12, 2018, 10:52 PM IST
ലോർഡ്സ്: ക്രിക്കറ്റിന്‍റെ മെക്കയിലും നാണംകെട്ട് ഇന്ത്യ. ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യയ്ക്ക് തോൽവി. ഒരു ഇന്നിംഗ്സിനും 159 റൺസിനുമാണ് ഇന്ത്യ തോറ്റത്. ഇതോടെ അഞ്ച് മൽസരങ്ങൾ ഉൾപ്പെട്ട പരമ്പരയിൽ ഇന്ത്യ 0-2ന് പിന്നിലായി.

289 റൺസിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ 130 റൺസിന് ഓൾഔട്ടായി. നാലു വിക്കറ്റ് വീതം വീഴ്ത്തിയ ജെയിംസ് ആൻഡേഴ്സണും സ്റ്റുവർട്ട് ബ്രോഡുമാണ് ഇന്ത്യയെ തകർത്തത്. ഇംഗ്ലണ്ടിന്‍റെ പേസാക്രമണത്തിന് മുന്നിൽ പിടിച്ചുനിൽക്കാൻ മുൻനിര ബാറ്റ്സ്മാൻമാർക്ക് സാധിച്ചില്ല. 33 റൺസുമായി പുറത്താകാതെ നിന്ന ആർ അശ്വിനും 26 റൺസെടുത്ത ഹർദിക് പാണ്ഡ്യയുമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. നായകൻ വിരാട് കോലി 17 റൺസും രഹാനെ 13 റൺസും കെ.എൽ രാഹുൽ 10 റൺസുമെടുത്ത് പുറത്തായി.

ക്രിസ് വോക്ക്സിന്‍റെ(പുറത്താകാതെ 137) സെഞ്ച്വറിയുടെയും ബെയർസ്റ്റോയുടെ(93) അർദ്ധസെഞ്ച്വറിയുടെയും മികവിൽ ഇംഗ്ലണ്ട് ഏഴിന് 396 റൺസെടുത്ത് ഡിക്ലയർ ചെയ്യുകയായിരുന്നു. ഇന്ത്യൻ നിരയിൽ മൊഹമ്മദ് ഷമിയും ഹർദിക് പാണ്ഡ്യയും മൂന്നു വിക്കറ്റ് വീതമെടുത്തു.

പരമ്പരയിലെ മൂന്നാം മൽസരം ഓഗസ്റ്റ് 18 മുതൽ 22 വരെ നോട്ടിങ്ഹാമിൽ നടക്കും.
First published: August 12, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍