ഇന്റർഫേസ് /വാർത്ത /Sports / കാണാതെ പോകരുത് ഈ ക്യാച്ചുകള്‍; ഇന്ത്യ- ഓസീസ് മത്സരത്തില്‍ പറക്കും ക്യാച്ചുമായി താരങ്ങള്‍

കാണാതെ പോകരുത് ഈ ക്യാച്ചുകള്‍; ഇന്ത്യ- ഓസീസ് മത്സരത്തില്‍ പറക്കും ക്യാച്ചുമായി താരങ്ങള്‍

 • Share this:

  ഗയാന: വനിതാ ടീം ട്വന്റി ലോകകപ്പ്  ആവേശത്തേടെ പുരോഗമിക്കുകയാണ്. ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങള്‍ അവസാനിക്കുമ്പോഴേക്കും കളിച്ച മുഴുവന്‍ മത്സരങ്ങളും ജയിച്ച ഇന്ത്യ ബി ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമി പ്രവേശനവും നേടി. ഇന്നലെ നടന്ന മത്സരത്തില്‍ മൂന്നുവട്ടം ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയെ 49 റണ്‍സിന് തകര്‍ത്തായിരുന്നു ഇന്ത്യ ഗ്രൂപ്പില്‍ ഒന്നാമതെത്തിയത്.

  ബാറ്റിങ്ങിലും ബോളിങ്ങിലും ഇന്ത്യന്‍ താരങ്ങള്‍ മികച്ച് നിന്ന മത്സരത്തില്‍ ഓസീസ് താരങ്ങള്‍ക്ക് ഒരു അവസരവും ഇന്ത്യക്കാര്‍ നല്‍കിയില്ല. ഓസ്‌ട്രേലിയയും നേരത്തെ സെമി ബര്‍ത്ത് ഉറപ്പിച്ചതോടെ ഇന്നലത്തെ മത്സരം ഗ്രൂപ്പ് ചാമ്പ്യന്മാരെ നിര്‍ണ്ണയിക്കാന്‍ മാത്രമുള്ളതായിരുന്നു.

  'ഗോളടിക്കാന്‍ മാത്രമല്ല ക്യാച്ചെടുക്കാനുമുണ്ട് അസിസ്റ്റ്'; ഇംഗ്ലീഷ് താരങ്ങളുടെ വിസ്മയിപ്പിക്കുന്ന പ്രകടനം

  എന്നാല്‍ ലോകകപ്പില്‍ ഇതുവരെ കഴിഞ്ഞ എല്ലാ മത്സരത്തേക്കാളും മികച്ച രണ്ട് മുഹൂര്‍ത്തങ്ങള്‍ക്കും ഇന്നലത്തെ പോരാട്ടം സാക്ഷ്യം വഹിച്ചു. ഇന്ത്യന്‍ താരം രാധാ യാദവും ഓസീസ് താരം തായ്ല ലേമിങ്കിയുമാണ് മികച്ച ക്യാച്ചുകളുമായി ക്രിക്കറ്റ് ലോകത്തിന്റെ മനം കവര്‍ന്നത്.

  ഓസീസ് താരം ഡെലിസ കിമ്മിന്‍സിനെയായിരുന്നു രാധാ യാദവ് പറന്ന ക്യാച്ചെടുത്ത പുറത്താക്കിയത്. രാധയുടെ ഓവറില്‍ തന്നെയായിരുന്നു ഈ വിക്കറ്റ്. ഓസീസ് ഇന്നിങ്ങ്‌സില്‍ 18 ാം ഓവറിലെ രാധാ യാദവിന്റെ പന്ത് ഡെലിസ ഉയര്‍ത്തി അടിച്ചപ്പോള്‍ പിന്നോട്ട് ഓടിയ രാധാ ഡൈവ് ചെയ്ത് പന്ത് കൈയ്യില്‍ ഒതുക്കുകയായിരുന്നു.

  പണം തരാന്‍ ബിസിസിഐ തയ്യാറായിരുന്നു; പക്ഷേ ഞങ്ങള്‍ക്കത് ആവശ്യമില്ലായിരുന്നു വെളിപ്പെടുത്തലുമായി ബ്രാവോ

  നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ ഇന്നിങ്ങ്‌സിലും ഉണ്ടായിരുന്നു ഒരു 'വണ്ടര്‍ ക്യാച്ച' പതിനാറാം ഓവറില്‍ സ്പിന്നര്‍ ആഷലെ ഗാര്‍ഡ്‌നറിന്റെ പന്ത് വേദ കവറിനുമുകളിലൂടെ കളിച്ചപ്പോള്‍ ഉയര്‍ന്നുചാടിയ തായ്ല ലേമിങ്കി ഒറ്റക്കൈയ്യില്‍ പന്ത് ഒതുക്കുകയായിരുന്നു.

  First published:

  Tags: Cricket, ICC Womens World T20, Sports, Sports news, Women cricket team