നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • രണ്ടുപതിറ്റാണ്ടിന് ശേഷം ക്രിക്കറ്റിന് കോമൺവെൽ‌ത്ത് ഗെയിംസിൽ എൻട്രി

  രണ്ടുപതിറ്റാണ്ടിന് ശേഷം ക്രിക്കറ്റിന് കോമൺവെൽ‌ത്ത് ഗെയിംസിൽ എൻട്രി

  1998ൽ മലേഷ്യയിലെ ക്വാലലംപുരിൽ നടന്ന ഗെയിംസിലാണ് ഇതിനു മുൻപ് ക്രിക്കറ്റും മത്സരയിനമായിരുന്നത്

  News18

  News18

  • News18
  • Last Updated :
  • Share this:
   ക്രിക്കറ്റിന് കോമൺവെൽത്ത് ഗെയിംസിൽ വീണ്ടും ഇടംലഭിച്ചു. 2022ൽ ബ്രിട്ടനിലെ ബർമിങ്ഹാമിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിലാണ് ക്രിക്കറ്റും മത്സരയിനമായി ഉൾപ്പെടുത്തിയത്. എന്നാൽ, വനിതാ വിഭാഗത്തിൽ മാത്രമേ ക്രിക്കറ്റ് ഉണ്ടാകൂ. 1998ൽ മലേഷ്യയിലെ ക്വാലലംപുരിൽ നടന്ന ഗെയിംസിലാണ് ഇതിനു മുൻപ് ക്രിക്കറ്റും മത്സരയിനമായിരുന്നത്. അന്ന് ഏകദിനമായിരുന്നുവെങ്കിൽ ഇത്തവണ ട്വന്റി20 ടൂർണമെന്റാണ് നടത്തുക.

   2028ലെ ലോസ് ഏഞ്ചലസ് ഒളിംപിക്സിൽ ക്രിക്കറ്റ് മത്സരയിനമായി ഉൾപ്പെടുത്താൻ ഐസിസി ശ്രമം തുടരവെയാണ് കോമൺവെൽത്ത് ഗെയിംസിലേക്ക് ക്രിക്കറ്റിന് മടക്കടിക്കറ്റ് ലഭിച്ചത്. 2022 ജൂലൈ 27 മുതൽ ഓഗസ്റ്റ് ഏഴു വരെയാണ് കോമൺവെൽത്ത് ഗെയിംസ് അരങ്ങേറുക. എഡ്ജ്ബാസ്റ്റൻ ക്രിക്കറ്റ് മൈതാനമാണ് ക്രിക്കറ്റ് മത്സരങ്ങൾക്ക് വേദിയൊരുക്കുക. ഇതിനു മുൻപ് ക്രിക്കറ്റ് മത്സരയിനമായിരുന്ന 1998ലെ ക്വാലാലംപുർ ഗെയിംസിൽ ദക്ഷിണാഫ്രിക്കയായിരുന്നു ചാംപ്യൻമാർ. ഫൈനലിൽ കരുത്തരായ ഓസ്ട്രേലിയയെ തോൽപ്പിച്ചാണ് അന്ന് ദക്ഷിണാഫ്രിക്ക സ്വർണം നേടിയത്.

   First published:
   )}