പ്രഥമ വനിതാ ഐപിഎല്ലിനുള്ള താരലേലം ഇന്ന് മുംബൈയിൽ നടക്കും. ഉച്ചയ്ക്ക് 2.30നാണ് ലേലം. അഞ്ച് ടീമുകളാണ് താരലേലത്തിൽ പങ്കെടുക്കുന്നത്.
ഓരോ ടീമിനും പരമാവധി 7 വിദേശതാരങ്ങളെ ഉൾപ്പെടെ 18 പേരെ ലേലത്തിൽ സ്വന്തമാക്കാം. 12 കോടി രൂപയാണ് ചെലവഴിക്കാൻ കഴിയുന്ന തുക. സ്മൃതി മന്ദാന, ഹമൻപ്രീത് കൗർ, ഷെഫാലി വർമ തുടങ്ങിയ പ്രമുഖ താരങ്ങൾക്ക് 50 ലക്ഷം രൂപയാണ് അടിസ്ഥാനവില.
Auction Briefing ✅
Over to the Big Day tomorrow ⌛️#WPLAuction pic.twitter.com/g5MLic83mc
— Women’s Premier League (WPL) (@wplt20) February 12, 2023
ക്യാപ്ഡ് പ്ലേയേഴ്സിന് 30 ലക്ഷം, 40 ലക്ഷം, 50 ലക്ഷം എന്നീ ബ്രാക്കറ്റുകളിൽ നിന്ന് അടിസ്ഥാന വില തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ഉണ്ട്. 24 താരങ്ങളാണ് 50 ലക്ഷത്തിന്റെ പട്ടികയിൽ ഉള്ളത്. ഓസ്ട്രേലിയൻ താരം യെല്ലിസ് പെറി, ഇംഗ്ലണ്ട് താരം സോഫിയ എക്ലെസ്റ്റോണ്‍, ന്യൂസിലൻഡ് താരം സോഫി ഡിവൈന്‍ തുടങ്ങിയവരും 50 ലക്ഷത്തിന്റെ പട്ടികയിലാണ്.
Also Read- പ്രഥമ വനിതാ ഐപിഎല്‍: ലേലം തിങ്കളാഴ്ച മുംബൈയില്‍; പട്ടികയിൽ ഏഴു കേരള താരങ്ങളും
മറ്റ് താരങ്ങൾ 10 ലക്ഷവും 20 ലക്ഷവുമാണ് അടിസ്ഥാനവില. ലേലത്തിൽ അഞ്ച് ടീമുകൾക്കും 90 സ്ലോട്ടുകൾ വരെ ഉപയോഗിക്കാം.
Also Read- വനിതാ ട്വന്‍റി 20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം; പാകിസ്ഥാനെ 7 വിക്കറ്റിന് പരാജയപ്പെടുത്തി
പ്രഥമ വനിതാ ഐപിഎല്ലിനായി 1525 താരങ്ങളാണ് രജിസ്റ്റർ ചെയ്തിരുന്നത്. 246 ഇന്ത്യൻ താരങ്ങളും 163 വിദേശ താരങ്ങളും ഉൾപ്പെടെ 409 കളിക്കാർ മാത്രമാണ് ചുരുക്ക പട്ടികയിൽ ഇടം നേടിയത്. ഡൽഹി ക്യാപിറ്റൽസ്, ഗുജറാത്ത് ജയന്റ്‌സ്, മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, യുപി വാരിയേഴ്‌സ് എന്നിവയാണ് അഞ്ച് ടീമുകൾ.
മാര്‍ച്ച് നാലു മുതല്‍ 26 വരെയാണ് ആദ്യ വനിതാ ഐപിഎല്‍. മുംബൈയിലെ മൂന്ന് സ്റ്റേഡിയങ്ങളിലായി നടക്കുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.