നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Women's T20 Challenge 2020 | കന്നിക്കിരീടം നേടി ട്രെയിൽബ്ലേസേഴ്സ്; സൂപ്പർനോവാസിനെ തകര്‍ത്തത് 16 റണ്‍സിന്

  Women's T20 Challenge 2020 | കന്നിക്കിരീടം നേടി ട്രെയിൽബ്ലേസേഴ്സ്; സൂപ്പർനോവാസിനെ തകര്‍ത്തത് 16 റണ്‍സിന്

  സൂപ്പർനോവാസിന്‍റെ ഹാട്രിക് കിരീട മോഹത്തെ 16 റണ്‍സുകൾക്ക് തകർത്താണ് ട്രെയിൽബ്ലേസേഴ്സ് തങ്ങളുടെ കന്നിക്കിരീടത്തിൽ മുത്തമിട്ടത്.

  • Share this:
   ഷാർജ: വനിത ടി20 ചാലഞ്ച് ഫൈനലിൽ സൂപ്പർനോവാസിനെ തകർത്ത് ട്രെയിൽബ്ലേസേഴ്സ്. സൂപ്പർനോവാസിന്‍റെ ഹാട്രിക് കിരീട മോഹത്തെ 16 റണ്‍സുകൾക്ക് തകർത്താണ് ട്രെയിൽബ്ലേസേഴ്സ് തങ്ങളുടെ കന്നിക്കിരീടത്തിൽ മുത്തമിട്ടത്.

   ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ ട്രെയിൽബ്ലേസേഴ്സ് ടീം എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 118 എന്ന സ്കോറിലെത്തിയത്. 49 പന്തില്‍ നിന്ന് മൂന്നു സിക്‌സും അഞ്ചു ഫോറുമടക്കം 68 റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്മൃതി മന്ദാനയാണ് ട്രെയില്‍ബ്ലെയ്‌സേഴ്‌സിന്റെ ടോപ് സ്‌കോറര്‍. ദിയാന്ദ്ര ഡോട്ടിന്‍ 20 രണ്‍സെടുത്തു. നാല് ഓവറിൽ 16 റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റെടുത്ത രാധ യാദവാണ് ടീമിന്‍റെ കുതിപ്പിന് കടിഞ്ഞാണിട്ടത്. ടൂർണമെന്‍റ് ചരിത്രത്തിൽ തന്നെ ആദ്യമായി അഞ്ച് വിക്കറ്റ് നേടിയ വ്യക്തിയെന്ന ചരിത്രവും രാധ ഈ മാച്ചിനൊപ്പം തന്‍റെ പേരിൽ എഴുതിച്ചേർത്തിട്ടുണ്ട്.

   ട്രെയിൽബ്ലേസേഴ്സ് ഉയർത്തിയ 119 റണ്‍സ് എന്ന വിജയലക്ഷ്യവുമായാണ് സൂപ്പർനോവാസ് ഗ്രണ്ടിലിറങ്ങിയത്. പൊരുതിയെങ്കിലും 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 102 റണ്‍സെടുക്കാനേ സൂപ്പർനോവാസിന് സാധിച്ചുള്ളൂ. 36 പന്തില്‍ നിന്ന് രണ്ടു ഫോറുകളടക്കം 30 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ് സൂപ്പര്‍നോവാസിന്റെ ടോപ് സ്‌കോറര്‍. ചമരി അട്ടപ്പട്ടു (6), ജെമിമ റോഡ്രിഗസ് (13), തനിയ ഭാട്ടിയ (14) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോർ നില.

   ട്രെയിൽ ബ്ലേസ്റ്റേഴ്സിനായി സൽമ ഖാട്ടൂൻ ആണ് മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. ദീപ്തി ശർമ്മ രണ്ടു വിക്കറ്റും എടുത്തു.
   Published by:Asha Sulfiker
   First published:
   )}