ഇന്ത്യക്കെതിരെ അയർലൻഡിന് 146 റൺസിന്റെ വിജയലക്ഷ്യം

News18 Malayalam
Updated: November 15, 2018, 10:52 PM IST
ഇന്ത്യക്കെതിരെ അയർലൻഡിന് 146 റൺസിന്റെ വിജയലക്ഷ്യം
  • Share this:
ഗയാന: വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരായ ഗ്രൂപ്പ് മത്സരത്തില്‍ അയര്‍ലന്‍ഡിന് 146 റണ്‍സിന്റെ വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ അയർലൻഡ് അഞ്ച് ഓവറിൽ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 27 റൺസെടുത്തിട്ടുണ്ട്. 15 റൺസുമായി ക്ലെയർ ഷെല്ലിംഗ്ടണും 9 റൺസുമായി ഗേബി ല്യൂയിസുമാണ് ക്രീസിൽ.

ധവാന് പുറമേ സാഹയെയും കൈവിട്ട് ഹൈദരാബാദ്; സണ്‍റൈസേഴ്‌സ് ഒഴിവാക്കിയത് 9 താരങ്ങളെ



മികച്ച തുടക്കം ലഭിച്ച ഇന്ത്യയെ പിന്നീട് അയര്‍ലന്‍ഡ് മികച്ച ബൗളിങ്ങിലൂടെ പിടിച്ചുകെട്ടുകയായുന്നു. ഓപ്പണര്‍ മിതാലി രാജാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 56 പന്തില്‍ നിന്ന് 51 റണ്‍സാണ് മിഥാലി നേടിയത്. സ്മൃതി മന്ദാന 29 പന്തില്‍ നിന്ന് 33 റണ്‍സെടുത്ത് മിഥാലിക്ക് മികച്ച പിന്തുണ നല്‍കി. 67 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ നേടിയത്. ജെമയ്യ റോഡ്രിഗസ് പതിനൊന്ന് പന്തില്‍ നിന്ന് 18 റണ്‍സെടുത്തു.

ഐപിഎല്‍ 2019: കൊല്‍ക്കത്ത ഒഴിവാക്കിയത് എട്ടുപേരെ

എന്നാല്‍, പിന്നീട് വന്നവര്‍ക്കാര്‍ക്കും കാര്യമായ സംഭാവന നല്‍കാനായില്ല. ഹര്‍മന്‍പ്രീതും വേദ കൃഷ്ണമൂര്‍ത്തിയും ഹേമലതയും ഒറ്റയക്കത്തിന് പുറത്തായി. അയര്‍ലന്‍ഡിനുവേണ്ടി കിം ഗാര്‍ത്ത് രണ്ട് വിക്കറ്റ് വീഴ്ത്തി.

ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തില്‍ ന്യൂസിലാന്‍ഡിനെയും രണ്ടാം മത്സരത്തില്‍ പാകിസ്താനെയും തകര്‍ത്ത ഇന്ത്യ രണ്ടാം സ്ഥാനത്താണിപ്പോള്‍. മൂന്നു കളികള്‍ ജയിച്ച ഓസ്‌ട്രേലിയയാണ് ഒന്നാമത്. ആദ്യ മത്സരത്തില്‍ ന്യൂസീലന്‍ഡിനെ 34 റണ്‍സിന് തോല്‍പ്പിച്ച ഇന്ത്യ പാകിസ്താനെ ഏഴുവിക്കറ്റിനാണ് തകര്‍ത്തത്. മിതാലി രാജിന്റെ അര്‍ദ്ധ സെഞ്ച്വറിയുടെ പിന്‍ബലത്തിലായിരുന്നു ഇന്ത്യന്‍ ജയം.

ന്യൂസീലന്‍ഡിനെതിരേ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ സെഞ്ച്വറിയും നേടിയിരുന്നു. ബൗളിങ്ങില്‍ സ്പിന്നര്‍മാരായ ദയാലന്‍ ഹേമലതയും പൂനം യാദവും മികച്ച ഫോമിലാണ്. ഇരുവരും ചേര്‍ന്ന് രണ്ട് മത്സരത്തില്‍ നിന്ന് പത്ത് വിക്കറ്റാണ് നേടിയത്.

First published: November 15, 2018, 10:52 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading