• HOME
  • »
  • NEWS
  • »
  • sports
  • »
  • 'വന്നവഴി മറക്കില്ല' ആന്‍ഫീല്‍ഡില്‍ ലിവര്‍പൂളിനെതിരെ ഗോള്‍ നേടിയാല്‍ ആഘോഷിക്കില്ലെന്ന് സുവാരസ്

'വന്നവഴി മറക്കില്ല' ആന്‍ഫീല്‍ഡില്‍ ലിവര്‍പൂളിനെതിരെ ഗോള്‍ നേടിയാല്‍ ആഘോഷിക്കില്ലെന്ന് സുവാരസ്

ലിവര്‍പൂളിന്റെ നായകനായിരുന്നതാണ് എന്റെ കരിയറിലെ ഏറ്റവും അഭിമാന നിമിഷം സുന്ദരമായ ഓര്‍മകളാണ് ഇവിടെയുള്ളത്

 Luis Suarez

Luis Suarez

  • Last Updated :
  • Share this:
    ലിവര്‍പൂള്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ രണ്ടാംപാദ സെമിഫൈനലില്‍ ലിവര്‍പൂളിനെ നേരിടുന്നതിനു മുന്നേ മനസ് തുറന്ന് ബാഴ്‌സലോണയുടെ സൂപ്പര്‍ താരം ലൂയിസ് സുവാരസ്. ലിവര്‍പൂളിന്റെ ഹോം ഗ്രൗണ്ടായ ആന്‍ഫീല്‍ഡില്‍ നടക്കുന്ന മത്സരത്തില്‍ ഗോള്‍ നേടിയാലും താനത് ആഘോഷിക്കില്ലെന്നാണ് സുവാരസ് പറഞ്ഞിരിക്കുന്നത്.

    2011 മുതല്‍ 2014 വരെ ലിവര്‍പൂളില്‍ കളിച്ച സുവാരസ് ഇതിനുശേഷമാണ് ബാഴ്‌സലോണയില്‍ എത്തുന്നത്. തന്നെ താനക്കിയ ക്ലബ്ബിനെതിരെ ഹോം ഗ്രൗണ്ടില്‍ ഗോള്‍ നേടിയാല്‍ താനത് ആഘോഷിക്കില്ലെന്നാണ് 32 കാരനായ താരം പറയുന്നത്. 'ഞാന്‍ ബാഴ്‌സലോണയില്‍ ഈ തലത്തില്‍ കളിക്കുന്നതിന് കാരണം ലിവര്‍പൂളാണ്' സുവാരസ് പറഞ്ഞു.

    Also Read: 13 ാം വയസില്‍ ഇന്റര്‍നാഷണല്‍ മാസ്റ്റര്‍; 14ല്‍ ആദ്യം ഗ്രാന്‍ഡ് മാസ്റ്റര്‍, ഇപ്പോഴിതാ എലോ റേറ്റില്‍ 2600 പോയിന്റും; ഇത് നിഹാല്‍ ചരിതം

    ലിവര്‍പൂളിലെ പ്രകടനമികവില്‍ 2013/14 സീസണിലെ മികച്ച പിഎഫ്എ താരമായി സുവാരസ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 'ലിവര്‍പൂള്‍ എന്നെ വളരെയധികം സഹായിച്ചിട്ടുണ്ട്. ഒരു പ്രൊഫഷണല്‍ താരമായി മാറാന്‍, കളിയോടുള്ള സമീപനത്തില്‍ മികച്ച അനുഭവമായിരുന്നു ഇവിടെ നിന്ന എനിക്ക് ലഭിച്ചത്' സുവാരസ് പറഞ്ഞു.

    'ലിവര്‍പൂളിന്റെ നായകനായിരുന്നതാണ് എന്റെ കരിയറിലെ ഏറ്റവും അഭിമാന നിമിഷം സുന്ദരമായ ഓര്‍മകളാണ് ഇവിടെയുള്ളത്.' സുവാരസ് പറഞ്ഞു. നൗകാംപില്‍ നടന്ന ആദ്യപാദ മത്സരത്തില്‍ മൂന്നുഗോളിനു ബാഴ്‌സലോണ മുന്നിലെത്തിയിരുന്നു. പരുക്കേറ്റ സൂപ്പര്‍ താരം മുഹമ്മദ് സലായും റോബര്‍ട്ടോ ഫിര്‍മിനോയും ഇല്ലാതെയാണ് ലിവര്‍പൂള്‍ മെസിയെയും സംഘത്തെയും നേരിടാനൊരുങ്ങുന്നത്.

    First published: