ഏഷ്യാകപ്പിന് ഇന്ത്യൻ ടീമിനെ അയച്ചില്ലെങ്കിൽ ടി20 ലോകകപ്പ് കളിക്കാൻ പാക് ടീം ഇന്ത്യയിലേക്കില്ലെന്ന് പാക് ക്രിക്കറ്റ് ബോർഡ്

ഏഷ്യാ കപ്പിന് ആതിഥേയത്വം വഹിക്കുന്നതിൽ നിന്ന് പിൻമാറിയിട്ടില്ലെന്നും പാകിസ്ഥാൻ

News18 Malayalam | news18-malayalam
Updated: January 25, 2020, 7:16 PM IST
ഏഷ്യാകപ്പിന് ഇന്ത്യൻ ടീമിനെ അയച്ചില്ലെങ്കിൽ ടി20 ലോകകപ്പ് കളിക്കാൻ പാക് ടീം ഇന്ത്യയിലേക്കില്ലെന്ന് പാക് ക്രിക്കറ്റ് ബോർഡ്
News18
  • Share this:
സെപ്റ്റംബറിൽ നടക്കുന്ന ഏഷ്യാ കപ്പ് ട്വന്റി 20 മത്സരത്തിൽ പങ്കെടുക്കാൻ ഇന്ത്യൻ ടീമിനെ അയച്ചില്ലെങ്കിൽ അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ടി20 ലോകകപ്പിലേക്ക് പാകിസ്ഥാൻ ടീമിനെ അയക്കില്ലെന്ന് പാക് ക്രിക്കറ്റ് ബോർ‍ഡ് സിഇഒ വാസിം ഖാൻ. ഈ വർഷത്തെ ഏഷ്യാകപ്പിന് ആതിഥ്യം വഹിക്കുന്നതിൽനിന്ന് പാകിസ്ഥാൻ പിൻമാറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാനിൽ ട്വന്റി20, ടെസ്റ്റ് പരമ്പരകൾ കളിക്കാൻ സമ്മതിച്ച ബംഗ്ലദേശിനുള്ള പ്രത്യുപകാരമെന്ന നിലയിൽ ഈ വർഷത്തെ ഏഷ്യാകപ്പ് നടത്താനുള്ള അവകാശം പാകിസ്ഥാൻ അവർക്കു നൽകിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇത് വാസിംഖാൻ നിഷേധിച്ചു.

Also Read- ടെസ്റ്റ് ക്രിക്കറ്റിൽ അഞ്ച് ലക്ഷം റൺസ്! ചരിത്രമെഴുതി ഒരു ടീം

ഏഷ്യാകപ്പ് പാകിസ്ഥാനിൽ നടത്താനുള്ള തീരുമാനം ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റേതാണെന്ന് വാസിം ഖാന്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനോ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിനോ (ഐസിസി) ഒന്നും ചെയ്യാനില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘ഏഷ്യാകപ്പ് മത്സരങ്ങൾക്കായി നിലവിൽ രണ്ടു വേദികളാണ് ഞങ്ങൾ പരിഗണിക്കുന്നത്. ഏഷ്യാകപ്പ് മത്സരങ്ങൾക്കായി ഇന്ത്യ ഇവിടേക്കു വരാൻ വിസമ്മതിച്ചാൽ ഇന്ത്യയിൽ നടക്കുന്ന 2021ലെ ട്വന്റി20 ലോകകപ്പിൽനിന്ന് ഞങ്ങളും പിൻമാറേണ്ടി വരും’ – വാസിം ഖാൻ പറഞ്ഞു. 2023–2030 കാലയളവിൽ ചുരുങ്ങിയത് മൂന്ന് ഐസിസി ടൂർണമെന്റുകൾക്കെങ്കിലും വേദിയൊരുക്കാൻ പാകിസ്ഥാൻ ശ്രമിക്കുന്നുണ്ടെന്നും വാസിം ഖാൻ വെളിപ്പെടുത്തി.

ഇത്തവണ ഏഷ്യാകപ്പ് പാകിസ്ഥാനിലാണ് നടക്കുന്നതെങ്കിൽ ഇന്ത്യ കളിക്കുമോയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയായിട്ടില്ല. രാഷ്ട്രീയ കാരണങ്ങളാൽ വർഷങ്ങളായി ഇരു രാജ്യങ്ങളും തമ്മിൽ പരമ്പരകൾ കളിക്കാറില്ല. ക്രിക്കറ്റ് ലോകത്ത് ഏറ്റവും ആവേശമുണർത്തുന്ന പോരാട്ടമാണെങ്കിലും ഐസിസി ടൂർണമെന്റുകളിൽ മാത്രമാണ് നിലവിൽ ഇന്ത്യ – പാകിസ്ഥാൻ മത്സരം നടക്കാറുള്ളത്.

2009ൽ പാകിസ്ഥാനിൽ പര്യടനത്തിനെത്തിയ ശ്രീലങ്കൻ ടീമിനുനേരെ ഭീകരാക്രമണമുണ്ടായതിനുശേഷം പത്തുവർഷക്കാലത്തോളം അവിടെ രാജ്യാന്തര മത്സരങ്ങൾ നടന്നിരുന്നില്ല. ഇക്കാലമത്രയും യുഎഇയിലെ നിഷ്പക്ഷ വേദികളിലാണ് പാകിസ്ഥാൻ തങ്ങളുടെ ഹോം മത്സരങ്ങൾ കളിച്ചിരുന്നത്. എന്നാൽ, കഴിഞ്ഞ വർഷം മുതൽ ഈ സ്ഥിതിക്കു മാറ്റം സംഭവിച്ചു. നീണ്ട കാലത്തെ ഇടവേളയ്ക്കുശേഷം ശ്രീലങ്ക അവിടെ ടെസ്റ്റ് ക്രിക്കറ്റ് കളിച്ചു. ഇനി ബംഗ്ലദേശും ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഭാഗമായി ഇവിടെ ടെസ്റ്റ് പരമ്പര കളിക്കും.

 
First published: January 25, 2020, 7:13 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading