• HOME
  • »
  • NEWS
  • »
  • sports
  • »
  • World Championship 2022| ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് തുടക്കം; ലൈവായി എവിടെ കാണാം?

World Championship 2022| ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് തുടക്കം; ലൈവായി എവിടെ കാണാം?

ഇന്ത്യയില്‍ നിന്ന് 22 അംഗ സംഘമാണ് ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്

(AP)

(AP)

  • Last Updated :
  • Share this:
    18-ാമത് ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് (World Athletics Championship 2022) ഇന്നലെ (ജൂലൈ 15) അമേരിക്കയിൽ തുടക്കമായി. പത്തു ദിവസം നീണ്ടുനില്‍ക്കുന്ന കായികമേളയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള 2000-ലധികം അത്‌ലറ്റുകളാണ് (athletes) പങ്കെടുക്കുന്നത്. കോവിഡ് (Covid) വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നടക്കേണ്ടിയിരുന്ന അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ഈ വര്‍ഷത്തേക്ക് മാറ്റുകയായിരുന്നു. യുഎസിലെ യൂജിനിലും ഒറിഗോണിലുമായിട്ടാണ് ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങൾ അരങ്ങേറുന്നത്‌.

    ഇന്ത്യയില്‍ നിന്ന് 22 അംഗ സംഘമാണ് ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുകയെന്ന് അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു. ഒളിമ്പിക്സില്‍ ജാവലിന്‍ ത്രോ ചാമ്പ്യനായ നീരജ് ചോപ്രയാണ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ നയിക്കുക. ഇന്ത്യയുടെ പ്രധാന പ്രതീക്ഷ കൂടിയായ നീരജ് ചോപ്രയ്ക്ക് നിലവിലെ ലോക ചാമ്പ്യനായ ആന്‍ഡേഴ്സണ്‍ പീറ്റേഴ്സണ്‍, ടോക്കിയോ ഒളിമ്പിക് റണ്ണര്‍ അപ്പായ ജാക്കബ് വാഡ്ലെജ് എന്നിവരില്‍ നിന്ന് കടുത്ത മത്സരമായിരിക്കും നേരിടേണ്ടി വരിക.

    മുരളി ശ്രീശങ്കറാണ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മറ്റൊരു മെഡല്‍ പ്രതീക്ഷ. നിലവില്‍ ലോക റാങ്കിംഗില്‍ 13-ാം സ്ഥാനത്താണ് ശ്രീശങ്കര്‍. അടുത്തിടെ സ്വന്തം റെക്കോര്‍ഡ് ശ്രീശങ്കര്‍ 8.36 മീറ്ററായി തിരുത്തിക്കുറിച്ചിരുന്നു.
    Also Read-ചരിത്രത്തിലേക്ക് ഒരു ലോങ്ജംപ്; ലോക ചാമ്പ്യൻഷിപ്പ് ലോങ്ജംപ് ഫൈനലിൽ മലയാളി എം ശ്രീശങ്കർ

    പുരുഷന്‍മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസിലെ താരം അവിനാശ് സാബ്‌ലെയും ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷയാണ്. ദോഹയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ താരം 20-ാം സ്ഥാനത്തെത്തിയിരുന്നു. അതിന് പുറമെ, 8:12:48 സെക്കന്‍ഡില്‍ ദേശീയ റെക്കോര്‍ഡും 27കാരന്‍ സ്വന്തമാക്കിയിരുന്നു.

    2022 ജൂലൈ 15, മുതല്‍ ജൂലൈ 24, വരെയാണ് ലോക അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് നടക്കുക. താഴെ കൊടുത്തിരിക്കുന്ന ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം അനുസരിച്ചാണ് മത്സരങ്ങള്‍ നടക്കുക.

    16/07/22 ഒന്നാം ദിവസം ഉച്ചകഴിഞ്ഞുള്ള സെഷന്‍ (രാവിലെ 5:35)

    16/07/22 രണ്ടാം ദിവസം പ്രഭാത സെഷന്‍ (രാത്രി 11:05 )

    17/07/22 രണ്ടാം ദിവസം ഉച്ചകഴിഞ്ഞുള്ള സെഷന്‍ (രാവിലെ 5:05)

    17/07/22 മൂന്നാം ദിവസം പ്രഭാത സെഷന്‍ (വൈകിട്ട് 6:45)

    18/07/22 മൂന്നാം ദിവസം ഉച്ചകഴിഞ്ഞുള്ള സെഷന്‍ (രാവിലെ 4:55)

    18/07/22 നാലാം ദിവസം പ്രഭാത സെഷന്‍ (വൈകിട്ട് 6:45)

    19/07/22 നാലാം ദിവസം ഉച്ചകഴിഞ്ഞുള്ള സെഷന്‍ (രാവിലെ 5:00)

    20/07/22 അഞ്ചാം ദിവസം ഉച്ചകഴിഞ്ഞുള്ള സെഷന്‍ (രാവിലെ 5:10)

    21/07/22 ആറാം ദിവസം ഉച്ചകഴിഞ്ഞുള്ള സെഷന്‍ (രാവിലെ 3:50)

    22/07/22 ഏഴാം ദിവസം ഉച്ചകഴിഞ്ഞുള്ള സെഷന്‍ (രാവിലെ 5:15)

    22/07/22 എട്ടാം ദിവസം രാവിലത്തെ സെഷന്‍ (വൈകിട്ട് 6:45)

    23/07/22 എട്ടാം ദിവസം ഉച്ചകഴിഞ്ഞുള്ള സെഷന്‍ (രാവിലെ 5:10)

    23/07/22 ഒൻപതാം ദിവസം രാവിലത്തെ സെഷന്‍ (രാത്രി 10:20)

    24/07/22 ഒൻപതാം ദിവസം ഉച്ചകഴിഞ്ഞുള്ള സെഷന്‍ (പുലര്‍ച്ചെ 4:40)

    24/07/22 പത്താം ദിവസം രാവിലത്തെ സെഷന്‍ (വൈകിട്ട് 6:45)

    25/07/22 പത്താം ദിവസം ഉച്ചകഴിഞ്ഞുള്ള സെഷന്‍ (രാവിലെ 5:00)

    സോണി സ്പോര്‍ട്സ് നെറ്റ്വര്‍ക്കിലൂടെ കായിക പ്രേമികള്‍ക്ക് ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് കാണാവുന്നതാണ്. സോണി ലൈവ് ആപ്പിലും വെബ്സൈറ്റിലും തത്സമയം സംപ്രേക്ഷണം ലഭ്യമാകും.

    ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യന്‍ ടീം അംഗങ്ങള്‍ ആരൊക്കെയെന്ന് നോക്കാം:

    നീരജ് ചോപ്ര (പുരുഷന്മാരുടെ ജാവലിന്‍ ത്രോ)

    അവിനാഷ് സാബ്‌ലെ (പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസ്)

    മുരളി ശ്രീശങ്കര്‍, ജെസ്വിന്‍ ആല്‍ഡ്രിന്‍, അനീഷ് യാഹിയ( പുരുഷന്മാരുടെ ലോങ് ജംപ്)

    കമല്‍പ്രീത് കൗര്‍ (വനിതകളുടെ ഡിസ്‌കസ് ത്രോ)

    എം പി ജാബിര്‍ (400 മീറ്റര്‍ ഹര്‍ഡില്‍സ്)

    അബ്ദുള്ള അബൂബക്കര്‍, എല്‍ദോസ് പോള്‍, പ്രവീണ്‍ ചിത്രവേള്‍ (പുരുഷന്മാരുടെ ട്രിപ്പിള്‍ ജംപ്)

    പ്രിയങ്ക ഗോസ്വാമി (സ്ത്രീകളുടെ 20 കിലോമീറ്റര്‍ റേസ് വാക്ക്)

    രാഹുല്‍ രോഹില്ല, സന്ദീപ് കുമാര്‍ (പുരുഷന്മാരുടെ 20 കിലോമീറ്റര്‍ റേസ് വാക്ക്)

    സീമ പുനിയ (വനിതകളുടെ ഡിസ്‌കസ് ത്രോ)

    തജീന്ദര്‍പാല്‍ സിംഗ് ടൂര്‍ (പുരുഷന്മാരുടെ ഷോട്ട്പുട്ട്)

    എസ് ധനലക്ഷ്മി (വനിതകള്‍ 200 മീറ്റര്‍)

    അന്നു റാണി (വനിതകളുടെ ജാവലിന്‍ ത്രോ)

    പരുള്‍ ചൗധരി (വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസ്)

    നോഹ ടോം, മുഹമ്മദ് അജ്മല്‍, നാഗനാഥന്‍ പാണ്ടി, മുഹമ്മദ് അനസ് (പുരുഷന്മാരുടെ 4×400 റിലേ)
    Published by:Naseeba TC
    First published: