ഒറിഗോണ്‍: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മലയാളി ലോംഗ്‌ജംപ് താരം എം ശ്രീശങ്കറിന് (m sreeshankar) നിരാശ. ഫൈനലില്‍ ശ്രീശങ്കര്‍ ഏഴാമതാണ് ഫിനിഷ് ചെയ്തത്. ഇന്ന് നടന്ന ഫൈനലിലെ ആറ് ശ്രമങ്ങളും അവസാനിച്ചപ്പോള്‍ താരത്തിന് എട്ടു മീറ്റര്‍ പോലും കടക്കാനായില്ല. ആദ്യ ശ്രമത്തില്‍ നേടിയ 7.96 മീറ്ററാണ് ശ്രീശങ്കറിന്‍റെ മികച്ച ദൂരം. 8.36 മീറ്റർ ചാടിയ ചൈനയുടെ ജിയാനൻ വാങ് സ്വർണം നേടി.
ലോക അത്ലറ്റിക് മീറ്റിലെ ലോംഗ്ജംപില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ പുരുഷതാരമെന്ന ബഹുമതിയോടെയാണ് ശ്രീശങ്കർ ഫൈനൽ പോരാട്ടത്തിന് ഇറങ്ങിയത്. എന്നാൽ ഞായറാഴ്ച തന്റെ മികച്ച പ്രകടനം പുറത്തെടുക്കാൻ ശ്രീശങ്കറിന് ആയില്ല. ആദ്യ ശ്രമത്തില്‍ 7.96 മീറ്റര്‍ ചാടി. രണ്ടും മൂന്നും ചാട്ടങ്ങള്‍ ഫൗളായി. ഇതിലൊന്ന് എട്ട് മീറ്ററിലേറെ ദൂരം പിന്നിട്ടതായിരുന്നു. നാലാം ശ്രമത്തില്‍ 7.89 മീറ്റര്‍ മാത്രമാണ് ചാടാനായത്. അഞ്ചാം ശ്രമം വീണ്ടും ഫൗള്‍. ആറാമത്തെയും അവസാനത്തെയും ശ്രമത്തില്‍ 7.83 മീറ്റര്‍ മാത്രമായിരുന്നു. മെഡൽ നേടിയാല്‍ അഞ്ജു ബോബി ജോര്‍ജിനുശേഷം ലോക അത്ലറ്റിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍താരമെന്ന നേട്ടവും ശ്രീശങ്കറിന് സ്വന്തമാകുമായിരുന്നു.
Also Read- ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് തുടക്കം; ലൈവായി എവിടെ കാണാം?
India’s Murali Sreeshankar got 7th position in Long Jump Final with 7.96 Mtr. Good experience at World Level competition #IAAF #WorldAthleticsChampionships2022 @WCHoregon22 @afiindia @WorldAthletics
Sreeshankar this year set NR with 8.36 M while in WC Gold medalist jumped 8.36 pic.twitter.com/jejSlC6VzK
— Navdeep Singh Gill (@navgill82) July 17, 2022
8.36 മീറ്റര്‍ ചാടിയ ചൈനയുടെ ജിയാനന്‍ വാങ്ങാണ് സ്വര്‍ണം നേടിയത്. അവസാന ശ്രമത്തിലാണ് അതുവരെ മുന്നിട്ടുനിന്നിരുന്ന ഗ്രീസിന്റെ മില്‍റ്റിയഡിസ് ടെന്‍ടോഗ്ലോയെ മറികടന്ന് വാങ് സ്വര്‍ണവുമായി മടങ്ങിയത്. 8.32 മീറ്റര്‍ ചാടിയ മില്‍റ്റിയഡിസ് ടെന്‍ടോഗ്ലോ വെള്ളി മെഡലും 8.16 മീറ്റര്‍ ചാടിയ സ്വിറ്റ്സര്‍ലന്‍ഡിന്റെ സിമോണ്‍ എഹാമ്മര്‍ വെങ്കലവും നേടി.
Related News - ചരിത്രത്തിലേക്ക് ഒരു ലോങ്ജംപ്; ലോക ചാമ്പ്യൻഷിപ്പ് ലോങ്ജംപ് ഫൈനലിൽ മലയാളി എം ശ്രീശങ്കർ
2003 പാരീസ് ചാമ്പ്യന്‍ഷിപ്പില്‍ അഞ്ജു ബോബി ജോര്‍ജ് നേടിയ വെങ്കലമാണ് ലോക അത്‌ലറ്റിക്സില്‍ ഇന്ത്യയുടെ ഒരേയൊരു മെഡല്‍. അഞ്ജുവിന്റെ മെഡലും ലോംഗ് ജംപിലായിരുന്നു. ഇക്കുറി ഫെഡറേഷന്‍കപ്പില്‍ 8.36 മീറ്റര്‍ ചാടി സ്വന്തംപേരിലുള്ള ദേശീയ റെക്കോഡ് തിരുത്തിയ ശ്രീശങ്കറിന് മെഡല്‍ സാധ്യതയുണ്ടായിരുന്നു. ഈയടുത്ത് ഗ്രീസില്‍ നടന്ന മീറ്റില്‍ 8.31, 8.23 മീറ്ററുകളും താരം ചാടിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.