ചൈന ഓപ്പണില്‍ പി വി സിന്ധു പുറത്ത്; ലോക ചാമ്പ്യനെ അട്ടിമറിച്ചത് തായ് വാൻ താരം

ലോകറാങ്കിംഗിൽ 42ാം സ്ഥാനത്തുള്ള തായ് വാൻ താരം പൈ യു പോയാണ് സിന്ധുവിനെ പരാജയപ്പെടുത്തിയത്.

News18 Malayalam | news18-malayalam
Updated: November 5, 2019, 10:27 PM IST
ചൈന ഓപ്പണില്‍ പി വി സിന്ധു പുറത്ത്; ലോക ചാമ്പ്യനെ അട്ടിമറിച്ചത് തായ് വാൻ താരം
PV Sindhu (Photo: BAI)
  • Share this:
ബീജിംഗ്: ചൈന ഓപ്പണിൽ ആദ്യ റൗണ്ടിൽ പുറത്തായി ലോക ചാമ്പ്യൻ പി വി സിന്ധു. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ലോകറാങ്കിംഗിൽ 42ാം സ്ഥാനത്തുള്ള തായ് വാൻ താരം പൈ യു പോയാണ് സിന്ധുവിനെ പരാജയപ്പെടുത്തിയത്.

also read:സന്തോഷ് ട്രോഫി; ആദ്യ മത്സരത്തിൽ താരമായി ലിയോൺ അഗസ്റ്റിൻ

74 മിനിട്ട് ദൈർഘ്യമുണ്ടായിരുന്ന മത്സരത്തിൽ 13-21, 21-18, 19-21 എന്ന സ്കോറിനാണ് പൈ യു പൊ സിന്ധുവിനെ അട്ടിമറിച്ചത്. ലോക റാങ്കിംഗിൽ ആറാംസ്ഥാനത്താണ് സിന്ധു. നേരത്തെ കൊറിയ, ഡെൻമാർക്ക് ഓപ്പണിലും സിന്ധു തുടക്കത്തിൽ തന്നെ പുറത്തായിരുന്നു.

മത്സരത്തിന്റെ ആദ്യ റൗണ്ട് തന്നെ സിന്ധുവിന് നഷ്ടമായി. എന്നാൽ രണ്ടാം റൗണ്ടിൽ സിന്ധു ശക്തമായ തിരിച്ചുവരവ് നടത്തിയെങ്കിലും അവസാന റൗണ്ടിൽ പരാജയപ്പെടുകയായിരുന്നു.

മലയാളി താരം എച്ച് എസ് പ്രണോയിയും ആദ്യ റൗണ്ടിൽ പുറത്തായി. ഡെൻമാർക്കിന്റെ റസ്മാസ് ജെംകെയോടാണ് പ്രണോയ് പരാജയപ്പെട്ടത്. സ്കോർ 17-21, 18-21.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: November 5, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading