• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഇരട്ട ഗോളുമായി ലുക്കാക്കു; ബെല്‍ജിയത്തിന് തകര്‍പ്പന്‍ ജയം

news18india
Updated: June 18, 2018, 10:26 PM IST
ഇരട്ട ഗോളുമായി ലുക്കാക്കു; ബെല്‍ജിയത്തിന് തകര്‍പ്പന്‍ ജയം
news18india
Updated: June 18, 2018, 10:26 PM IST
സോച്ചി: റൊമേലു ലുക്കാക്കു ഇരട്ട ഗോളുകളുമായി തിളങ്ങിയ മത്സരത്തില്‍ പനാമയ്‌ക്കെതിരെ ബെല്‍ജിയത്തിന് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കായിരുന്നു ബെല്‍ജിയത്തിന്റെ വിജയം.

ആറു മിനിറ്റിനിടെയാണ് ലുക്കാക്കു രണ്ടു ഗോളുകള്‍ നേടിയത്. മികച്ച മുന്നേറ്റത്തിനൊടുവില്‍ ഏദന്‍ ഹസാര്‍ഡിന്റെ പാസില്‍ നിന്നായിരുന്നു ലുക്കാക്കുവിന്റെ രണ്ടാം ഗോള്‍. ആദ്യ പകുതി ബെല്‍ജിയത്തിന്റെ ആക്രമണത്തിനാണ് മൈതാനം സാക്ഷ്യംവഹിച്ചത്. എന്നാല്‍ പനാമ പ്രതിരോധം ഉറച്ചുനിന്നു.

എന്നാല്‍ ആദ്യപകുതിയിലുടനീളം തടഞ്ഞുനിര്‍ത്തിയ പനാമയെ ഞെട്ടിച്ച് രണ്ടാം പകുതിയുടെ തുടക്കത്തില്‍ ബെല്‍ജിയം ലീഡ് നേടി. 47-ാം മിനിറ്റില്‍ ഡ്രീസ് മെര്‍ട്ടന്‍സാണ് ഗോള്‍ നേടിയത്. പനാമ ബോക്‌സില്‍ ലഭിച്ച പന്തിനെ മികച്ചൊരു ഹാഫ് വോളിയിലൂടെ മെര്‍ട്ടെന്‍സ് വലയിലാക്കുകയായിരുന്നു.

69-ാം മിനിറ്റില്‍ ലുക്കാക്കുവിലൂടെ ബെല്‍ജിയത്തിന് രണ്ടാം ഗോള്‍ നേടി. കെവിന്‍ ഡിബ്രൂയിന്‍ ഉയര്‍ത്തി നല്‍കിയ പന്തിനെ ബുള്ളറ്റ് ഹെഡറിലൂടെ വലയിലെത്തിച്ചാണ് ലുക്കാക്കു ടീമിന്റെ ലീഡ് രണ്ടാക്കി ഉയര്‍ത്തിയത്.
First published: June 18, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍