ബിര്‍മിങ്ഹാം: ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് സെമി ഫൈനല്‍ മത്സരത്തില്‍ ഓസീസിന് കനത്ത തിരിച്ചടി. രണ്ടാം ഓവറിലെ ഒന്നാം പന്തില്‍ ഗോള്‍ഡന്‍ ഡക്കായി ഓസീസ് നായകന് ആരോണ്‍ ഫിഞ്ചാണ് പുറത്തായത്. ജോഫ്ര ആര്‍ച്ചറിനാണ് വിക്കറ്റ്. തൊട്ടുപിന്നാലെ മികച്ച ഫോമിലുള്ള വാര്‍ണറും മടങ്ങി. ക്രിസ് വോക്സാണ് വാര്‍ണറെ വീഴ്ത്തിയത്. 9 റണ്‍സാണ് താരം നേടിയത്.
മത്സരത്തില്‍ ടോസ് നേടിയ ഫിഞ്ച് ബാറ്റിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. മത്സരം മൂന്ന് ഓവര്‍ പിന്നിടുമ്പോള്‍ 11 ന് രണ്ട് നിലയിലാണ് ഓസീസ്. പീറ്റര്‍ ഹാന്‍ഡ്സ്കോമ്പും സ്റ്റീവ് സ്മിത്തുമാണ് ക്രീസില്‍. ആദ്യ സെമിക്കെന്ന പോലം രണ്ടാം സെമിക്കും മഴ ഭീഷണിയുണ്ട്. ഇരു ടീമിനും 20 ഓവര്‍ വീതമെങ്കിലും പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ മത്സരം റിസര്‍വ് ദിനമായ നാളേക്ക് നീട്ടും.
1987ലെ ലോകകപ്പ് ഫൈനലിന് ശേഷം ആദ്യമായാണ് ഇരു ടീമും ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തില്‍ ഏറ്റുമുട്ടുന്നത്. കരുത്തുറ്റ ബാറ്റിംഗ് നിരയാണ് ഇരു ടീമിന്റെയും ശക്തി. 2014ന് ശേഷം എഡ്ജ്ബാസ്റ്റണില് കളിച്ച 10 ഏകദിനങ്ങളിലും ഇംഗ്ലണ്ട് ജയിച്ചിരുന്നു. ഓസ്ട്രേലിയയാകട്ടെ 2001ന് ശേഷം ഇവിടെ ജയിച്ചിട്ടുമില്ല.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.