മാഞ്ചസ്റ്റര്‍: ഇന്ത്യക്കെതിരായ ലോകകപ്പ് മത്സരത്തില്‍ ന്യൂസീലന്‍ഡിന് മൂന്നാം വിക്കറ്റ് നഷ്ടം. അര്‍ധ സെഞ്ച്വറിയുമായി കുതിക്കുകയായിരുന്ന നായകന് കെയ്ന്‍ വില്യംസണിന്റെ വിക്കറ്റാണ് ഇന്ത്യ മൂന്നാമതായി നേടിയത്. 36 ഓവര്‍ പിന്നിടുമ്പോള്‍ 136 ന് 3 എന്ന നിലയിലാണ് കിവികള്‍. 67 റണ്‍സെടുത്ത വില്യംസണെ ചാഹലാണ് പുറത്താക്കിയത്.
26 റണ്‍സോടെ റോസ് ടെയ്ലറും ഒരു റണ്‍സോടെ ജെയിംസ് നീഷാമുമാണ് ക്രീസില്‍. നേരത്തെ സ്കോര്‍ ബോര്‍ഡില്‍ വെറും ഒരു റണ്‍സുള്ളപ്പോഴാണ് കിവീസിന് ആദ്യവിക്കറ്റ് നഷ്ടമാകുന്നത്. ഒരു റണ്‍സെടുത്ത ഗുപ്റ്റിലിനെ ബൂമ്രയാണ് വീഴ്ത്തിയത്. പിന്നീട് നിക്കോള്‍സും വില്യംസണും രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ നിക്കോള്‍സിനെ ജഡേജയും വീഴ്ത്തി.
ഇന്ത്യക്കായി ബൂമ്ര, ജഡേജ, ചാഹല്‍ എന്നിവരാണ് വിക്കറ്റുകള്‍ നേടിയത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.