മാഞ്ചസ്റ്റര്‍: ഇന്ത്യ ന്യൂസിലന്‍ഡ് ലോകകപ്പ് സെമി പോരാട്ടത്തില്‍ ന്യൂസീലന്‍ഡിന് രണ്ടാം വിക്കറ്റ് നഷ്ടമായി. 28 റണ്‍സെടുത്ത നിക്കോള്‍സിനെ ജഡേജ ക്ലീന്‍ ബൗള്‍ഡ് ചെയ്യുകയായിരുന്നു. നിക്കോള്‍സും വില്യംസണും ചേര്‍ന്ന് ന്യൂസിലന്‍ഡിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനിടെയാണ് ജഡേജ വിക്കറ്റ് നേടിയത്.
നേരത്തെ സ്കോര്‍ ബോര്‍ഡില്‍ ഒരു റണ്‍സുള്ളപ്പോള്‍ ഗുപ്റ്റിലിനെ ബൂമ്ര വീഴ്ത്തിയിരുന്നു. രണ്ടാം വിക്കറ്റ് വീഴുന്നത് 69 റണ്‍സിനാണ്. 19 ഓവര്‍ പിന്നിടുമ്പോള്‍ 70 ന് 2 എന്ന നിലയിലാണ് കിവികള്‍. 31 റണ്‍സോടെ വില്യംസണും 2 റണ്‍സോടെ ടെയ്ലറുമാണ് ക്രീസില്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.