ICC World cup 2019: 'കപ്പിലേക്കടുക്കാന്' ടോസ് നേടിയ ന്യൂസിലന്‍ഡ് ബാറ്റിങ്ങ് തെരഞ്ഞെടുത്തു; ഇന്ത്യന്‍ ടീമില്‍ ഒരുമാറ്റം
ICC World cup 2019: 'കപ്പിലേക്കടുക്കാന്' ടോസ് നേടിയ ന്യൂസിലന്‍ഡ് ബാറ്റിങ്ങ് തെരഞ്ഞെടുത്തു; ഇന്ത്യന്‍ ടീമില്‍ ഒരുമാറ്റം
കുല്‍ദീപ് യാദവിന് പകരം യൂസവേന്ദ്ര ചാഹൽ ടീമിൽ
india newzealand
Last Updated :
Share this:
മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ട് ലോകകപ്പിന് ആദ്യ സെമിഫൈനല്‍ മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ബാറ്റിങ്ങ് തെരഞ്ഞെടുത്തു. തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ ലക്ഷ്യമിട്ട് ന്യൂസിലാന്‍ഡ് ഇറങ്ങുമ്പോള്‍ ലീഗില്‍ ഒന്നാം സ്ഥാനക്കാരയതിന്റെ ആത്മവിശ്വാസത്തിലാണ് വിരാട് കോഹ്ലിയും സംഘവും. ലീഗില്‍ നാലാംസ്ഥാനക്കാരായാണ് ന്യൂസിലന്‍ഡ് സെമിയിലെത്തിയത്.
കഴിഞ്ഞ മത്സരത്തിലെ ടീമില്‍ നിന്ന് ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. കുല്‍ദീപ് യാദവിന് പകരം യൂസവേന്ദ്ര ചാഹലിനെയാണ് ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ കളിയില്‍ പുറത്തിരുത്തിയ ഷമിയ്ക്ക് ഇന്നും അവസരം നല്‍കിയിട്ടില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.