മാഞ്ചസ്റ്റര്‍: ഇന്ത്യാ ന്യൂസീലന്‍ഡ് സെമി ഫൈനല്‍ പോരാട്ടം മഴ മൂലം നിര്‍ത്തിവെച്ചു. റിസര്‍വ്വ് ദിനമായ നാളെ കളി തുടരും. വൈകീട്ട് 3 മണിക്കാണ് മത്സരം ആരംഭിക്കുക. ന്യൂസിലന്‍ഡ് ഇന്നിങ്സ് തടസ്സപ്പെട്ടിടത്ത് നിന്ന് തന്നെയാണ് നാളെ കളി തുടങ്ങുക. ഇന്ന് കിവീസ് ഇന്നിങ്സ് 46.1 ഓവര്‍ എത്തിനില്‍ക്കെയായിരുന്നു മഴ കളി തടസ്സപ്പെടുത്തിയത്. തുടര്‍ച്ചയായി മഴ പെയ്തതോടെയാണ് നാളത്തേക്ക് മത്സരം മാറ്റാന്‍ തീരുമാനിച്ചത്.
നാളെയും മഴ കളി തടസപ്പെടുത്തുകയാണെങ്കില്‍ ലീഗ് ഘട്ടത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ ഫൈനലിലേക്ക് പ്രവേശിക്കും. ഇന്ന്. 46.1 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് എടുത്തു നില്‍ക്കെയായിരുന്നു കളി തടസ്സപ്പെട്ടത്. അര്‍ധ സെഞ്ച്വറി നേടിയ കെയ്ന്‍ വില്യംസണും (67), അവസാന നിമിഷം സ്കോര്‍ ഉയര്‍ത്തിയ റോസ് ടെയ്ലറുമാണ് നന്യൂസിലന്ഡിനായി മികച്ച പ്രകടനം പുറത്തെടുത്തത്.
നിക്കോള്‍സ് (28), നീഷാം (12). ഗ്രാന്‍ഡ്ഹോം (16) എന്നിവര്‍ക്ക് ടീം ടോട്ടലിലേക്ക് കാര്യമായ സംഭവന നല്കാന് കഴിഞ്ഞില്ല. ഇന്ത്യക്കായി ജസ്പ്രീത് ബൂമ്ര, ജഡേജ, ചാഹല്‍, ഹര്‍ദിക്, ഭൂവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.