ICC World cup 2019: 'പവര്‍പ്ലേയില്‍ കിവികള്‍ പതറി' ന്യൂസിലന്‍ഡ് താരങ്ങളെ പ്രതിരോധത്തിലാക്കി പേസര്‍മാര്‍
12 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 38 ന് 1 എന്ന നിലയിലാണ് കിവികള്‍
news18
Updated: July 9, 2019, 4:02 PM IST

nz
- News18
- Last Updated: July 9, 2019, 4:02 PM IST
മാഞ്ചസ്റ്റര്‍: ലോകകപ്പിലെ ഇന്ത്യ ന്യൂസീലന്‍ഡ് സെമി പോരാട്ടത്തില്‍ ഇന്ത്യന്‍ പേസര്‍മാര്‍ക്ക് മുമ്പില്‍ റണ്‍സുയര്‍ത്താന്‍ കഴിയാതെ കിവികള്‍. ആദ്യ പത്ത് ഓവറില്‍ ഒരുവിക്കറ്റ് നഷ്ടത്തില്‍ 27 റണ്‍സ് മാത്രമാണ് ന്യൂസീലന്‍ഡിന് നേടാന്‍ കഴിഞ്ഞത്. ഭൂവിയും ബൂമ്രയും മികച്ച രീതിയില്‍ പന്തെറിഞ്ഞപ്പോള്‍ സ്ട്രൈക്ക് കൈമാറാന്വരെ കിവീസ് ബാറ്റ്സ്മാന്മാര് ബുദ്ധിമുട്ടുകയായിരുന്നു.
മത്സരത്തിന്റെ 17 ാം പന്തില്‍ മാത്രമാണ് ന്യൂസീലന്‍ഡിന് അക്കൗണ്ട് തുറക്കാനായത്. പിന്നാലെ നാലാം ഓവറിലെ മൂന്നാം പന്തില്‍ മാര്ട്ടിന് ഗുപ്റ്റിലിനെ(1) ബൂമ്ര വീഴ്ത്തുകയും ചെയ്തു. ഇതോടെ നിക്കോള്‍സും നായകന് കെയ്ന്‍ വില്യംസണും കരുതലോടെ നീങ്ങുകയായിരുന്നു. Also Read: ഗുപ്റ്റിലിനെ വീഴ്ത്തി ബൂമ്ര തുടങ്ങി; സെമി ഫൈനലില്‍ ഇന്ത്യക്ക് മികച്ച തുടക്കം
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കിവികള്‍ 12 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 38 ന് 1 എന്ന നിലയിലാണ്. 15 റണ്‍സോടെ നിക്കോള്‍സും 16 റണ്‍സോടെ വില്യംസണുമാണ് ക്രീസില്‍.
മത്സരത്തിന്റെ 17 ാം പന്തില്‍ മാത്രമാണ് ന്യൂസീലന്‍ഡിന് അക്കൗണ്ട് തുറക്കാനായത്. പിന്നാലെ നാലാം ഓവറിലെ മൂന്നാം പന്തില്‍ മാര്ട്ടിന് ഗുപ്റ്റിലിനെ(1) ബൂമ്ര വീഴ്ത്തുകയും ചെയ്തു. ഇതോടെ നിക്കോള്‍സും നായകന് കെയ്ന്‍ വില്യംസണും കരുതലോടെ നീങ്ങുകയായിരുന്നു.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കിവികള്‍ 12 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 38 ന് 1 എന്ന നിലയിലാണ്. 15 റണ്‍സോടെ നിക്കോള്‍സും 16 റണ്‍സോടെ വില്യംസണുമാണ് ക്രീസില്‍.