നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • വെസ്റ്റ് ഇൻഡീസ് ആദ്യ പുരുഷ ലോകകപ്പ് കിരീടം നേടിയിട്ട് ഇന്നേക്ക് 46 വർഷം

  വെസ്റ്റ് ഇൻഡീസ് ആദ്യ പുരുഷ ലോകകപ്പ് കിരീടം നേടിയിട്ട് ഇന്നേക്ക് 46 വർഷം

  1975 ജൂൺ 21 ന് നടന്ന ഫൈനലിൽ അവർ നിര്‍ണ്ണായകമായ 17 റൺസിന് ഓസ്ട്രേലിയയെ പരാജയപ്പെടുത്തി, ഏകദിന ലോകകപ്പുയർത്തുന്ന ആദ്യ ടീമായി ചരിത്രം കുറിച്ചു.

  world-cup-1975

  world-cup-1975

  • Share this:
   World Cup Cricket 1975 | അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം എന്താണെന്നറിയാമോ? ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിലെ ആദ്യത്തെ പ്രധാന ടൂർണമെന്റായ, 1975ലെ പുരുഷന്മാരുടെ ഏകദിന ലോകകപ്പ് ക്രിക്കറ്റ് മല്‍സരത്തില്‍, ശക്തരായ വെസ്റ്റ് ഇൻഡീസിന്റെ ആധിപത്യം കണ്ട ദിനമാണിന്ന്‌. ഓസ്ട്രേലിയയ്ക്കെതിരായ മല്‍സരത്തില്‍ കരീബിയന്‍ കുതിരകളായ വെസ്റ്റ് ഇൻഡീസിന്റെ ക്യാപ്റ്റന്‍ ക്ലൈവ് ലോയ്ഡ് നയിച്ച ടീം, മത്സരത്തില്‍ സര്‍വാധിപത്യം പുലര്‍ത്തുകയും ലോകകപ്പില്‍ മുത്തമിട്ടതും ഇതേ ദിവസമാണ്‌.

   ടൂര്‍ണ്ണമെന്റിന്റെ ലീഗ് ഘട്ടത്തിൽ, തോൽവിയറിയാതെ വിൻ‌ഡീസ് ടീം ഫൈനലിലെത്തിച്ചേര്‍ന്നു. 1975 ജൂൺ 21 ന് നടന്ന ഫൈനലിൽ അവർ നിര്‍ണ്ണായകമായ 17 റൺസിന് ഓസ്ട്രേലിയയെ പരാജയപ്പെടുത്തി, ഏകദിന ലോകകപ്പുയർത്തുന്ന ആദ്യ ടീമായി ചരിത്രം കുറിച്ചു.

   ലണ്ടനിലെ ലോർഡ്‌സിൽ ഓസ്ട്രേലിയൻ ക്യാപ്റ്റൻ ഇയാൻ ചാപ്പല്‍ ടീമിനനുകൂലമായി ടോസ് നേടിക്കൊണ്ടാണ്‌ ഓസ്‌ട്രേലിയയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ചരിത്രപരമായ പ്രസ്തുത മത്സരം ആരംഭിച്ചത്.

   ആദ്യം ബാറ്റ് ചെയ്യാൻ ആവശ്യപ്പെട്ട വെസ്റ്റ് ഇൻഡീസ് 60 ഓവറിൽ ആകെ 291 റൺസ് നേടി. വെറും 85 പന്തിൽ നിന്ന് 102 റൺസ് നേടിയ ക്യാപ്റ്റൻ ക്ലൈവ് ലോയ്ഡ് തന്റെ ടീമിനെ മുന്നിൽ നിന്ന് നയിച്ചു. വെസ്റ്റ് ഇൻഡീസ് ടീമിന്റെ ടോപ് ഓർഡറിന്റെ തകർച്ചയ്ക്ക് ശേഷം, ക്രീസില്‍ ഉറച്ച പാറപോലെ നങ്കൂരമിടുകയും 55 റൺസ് സ്കോർബോർഡിൽ എഴുതിച്ചേർക്കുകയും ചെയ്തു കൊണ്ട് ക്യാപ്റ്റനെ പിന്തുണച്ചത് രോഹൻ കൻഹായിയാണ്. ഓസ്ട്രേലിയയെ സംബന്ധിച്ചിടത്തോളം, വെസ്റ്റ് ഇൻഡീസ് ടീമിന്റെ ടോപ് ഓർഡറില്‍ വെള്ളിടി വീഴ്ത്തിക്കൊണ്ട് ഗാരി ഗിൽ‌മോർ അഞ്ച് വിക്കറ്റ് വീഴ്ത്തി എതിര്‍ പക്ഷത്തിന്റെ ബാറ്റിംഗ് നിരയില്‍ കനത്ത നാശമുണ്ടാക്കി. ഗാരിയെ കൂടാതെ ജെഫ് തോംസൺ രണ്ട് വിക്കറ്റുകളും ഡെന്നിസ് ലില്ലി ഒരെണ്ണവും സ്വന്തമാക്കുകയുണ്ടായി.

   Also Read- കോഹ്ലി ചരിത്ര നേട്ടത്തില്‍; ഐ സി സിയുടെ എല്ലാ ടൂര്‍ണമെന്റ് ഫൈനലിലും കളിക്കുന്ന ആദ്യ താരം

   തുടര്‍ന്ന് ഓപ്പണിംഗ് ബാറ്റ്സ്മാൻ റിക്ക് മക്കോസ്‌കറിനെ ഏഴ് റൺസിന് നഷ്ടമായ ഓസ്‌ട്രേലിയ വിജയലക്ഷ്യമായ 292 റൺസ് പിന്തുടർന്നു. അലൻ ടർണറും ക്യാപ്റ്റൻ ചാപ്പലും യഥാക്രമം 40 ഉം 62 ഉം റൺസ് സ്വന്തമാക്കി ടീമിനെ വിജയതീരത്തേക്കെത്തിക്കാന്‍ പരമാവധി ശ്രമിച്ചു. എന്നാലും, വലംകൈയ്യൻ പേസർ കീത്ത് ബോയ്‌സാണ് ഓസ്‌ട്രേലിയന്‍ ആരാധകരുടെ ഹൃദയം തകര്‍ത്തത്.

   12 ഓവറിൽ വെറും 50 റൺസ് വഴങ്ങി നാല് വിക്കറ്റുകൾ വീഴ്ത്തിയ കീത്ത് തോൽവിയെ മുഖാമുഖം കണ്ട വെസ്റ്റ് ഇൻഡീസിനെ കളിയിലേക്ക് തിരികെ കൊണ്ടു വന്നു. കീത്ത് ബോയ്‌സിനു പുറമേ, കരീബിയൻ കുതിരകള്‍ക്കായി ക്ലൈവ് ലോയ്ഡിന് മാത്രമേ ബോളിങിൽ തിളങ്ങാനായുള്ളു. ക്ലൈവ് ലോയ്ഡ് ഒരു വിക്കറ്റ് നേടി. അങ്ങനെ ബൗളിംഗ് ടീമിന്റെ വിസ്മയകരമായ പ്രകടനത്തിന്റെ ഫലമായി വെസ്റ്റ് ഇൻഡീസ് 17 റൺസിന് ആദ്യ ലോകകപ്പ് സ്വന്തമാക്കി ചരിത്രം കുറിച്ചു !
   Published by:Anuraj GR
   First published:
   )}