• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഫ്രാൻസോ അതോ ക്രൊയേഷ്യയോ?


Updated: July 15, 2018, 7:14 AM IST
ഫ്രാൻസോ അതോ ക്രൊയേഷ്യയോ?

Updated: July 15, 2018, 7:14 AM IST
ഇന്നാണ് ആ ദിനം.. ബ്രസീലിലെ മാരക്കാനയിൽ ജര്‍മൻ ആഘോഷം നടന്ന ദിവസം മുതൽ ലോകരാജ്യങ്ങള്‍ ഒരുക്കം കൂട്ടിയത് ഈയൊരു ദിവസത്തിനായാണ്. യോഗ്യതാറൗണ്ടില്‍ പല വമ്പന്‍മാരുടേയും കടപുഴകി. റഷ്യൻ ലഹരി നിറച്ച ഫുട്ബോൾ കോപ്പയിലേക്ക് അവസാനം അരിച്ചെടുത്തത് 32 ടീമുകൾ. കിടയറ്റ 63 പോരാട്ടങ്ങളിലൂടെ അതിൽ 30 എണ്ണത്തേയും തിരിച്ചുവിട്ടു. സകലകടമ്പകളും കടന്ന് വിശ്വവിജയത്തിനായി അന്തിമ യുദ്ധത്തിനിറങ്ങുന്നത് രണ്ട് പോർ സംഘങ്ങൾ. ക്രൊയേഷ്യയും ഫ്രാൻസും. ആദ്യ ഫൈനലിനിറങ്ങുന്ന ക്രൊയേഷ്യയും മൂന്നാം ഫൈനലിനിറങ്ങുന്ന ഫ്രാൻസും ലോകകിരീടത്തിനായി പോരടിക്കും. മോസ്കോയിലെ ലുഷ്നിക്കി സ്റ്റേഡിയത്തിൽ രാത്രി 8 30നാണ് മത്സരം.

1998ന് ശേഷം ഒരു ലോകകപ്പ് കിരീടമെന്ന സ്വപ്നവുമായാണ് ഫ്രാൻസ് കലാശപ്പോരിനിറങ്ങുക. രണ്ട് ജയവും ഒരു സമനിലയുമായി പതിഞ്ഞ താളത്തിൽ ഗ്രൂപ്പ് ഗ്രൂപ്പ് ഘട്ടം താണ്ടിയ ഫ്രാൻസിന്റെ ഉയർത്തെഴുന്നേൽപ്പാണ് നോക്കൌട്ട് റൌണ്ടിൽ കണ്ടത്. പ്രീക്വാർട്ടറിൽ അർജന്റീനക്കും ക്വാർട്ടറിൽ ഉറുഗ്വെക്കും അവർ മടക്ക ടിക്കറ്റ് നൽകി. സെമിയിൽ ഈ ലോകകപ്പിലെ ഏറ്റവും മികച്ച ടീമെന്ന ഖ്യാതി നേടിയ ബെൽജിയത്തിന്റെ വെല്ലുവിളിയും അതിജീവിച്ചു.

എല്ലാ കളിയും ജയിച്ചെത്തിയവരാണ് ക്രൊയേഷ്യക്കാര്‍. അര്‍ജന്റീന, നൈജീരിയ, ഐസ്‌ലന്‍ഡ് എന്നീ ടീമുകളെ ഗ്രൂപ്പ് ഘട്ടത്തില്‍. പ്രീ ക്വാര്‍ട്ടറില്‍ ഡെന്‍മാര്‍ക്കിനെയും ക്വാര്‍ട്ടറില്‍ റഷ്യയേയും ഷൂട്ടൗട്ടില്‍ വീഴ്ത്തിയ ക്രോട്ടുകള്‍ സെമിയില്‍ ഇംഗ്ലണ്ടിനെയും മറികടന്നു.

ഇന്ന് രാത്രി ലോകം മോസ്കോയിലെ ലുഷ്നിക്കി സ്റ്റേഡിയത്തിലേക്ക് ചുരുങ്ങും. അവിടെ ഫുട്ബോൾ കൊണ്ട് സ്വാതന്ത്ര്യം നേടിയ ക്രൊയേഷ്യയോ വിപ്ലവ സ്മൃതിയുമായെത്തുന്ന ഫ്രാൻസോ ലോകത്തിന് മുന്നിൽ വിജയകിരീടം ചൂടും...
First published: July 15, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍