• News
  • World Cup 2019
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഇത്തവണ ലോകകപ്പിന് പുതിയ അവകാശികൾ?

News18 Malayalam
Updated: June 20, 2018, 7:57 AM IST
ഇത്തവണ ലോകകപ്പിന് പുതിയ അവകാശികൾ?
News18 Malayalam
Updated: June 20, 2018, 7:57 AM IST
ഇതുവരെ കപ്പടിച്ചിട്ടില്ലാത്ത ആരെങ്കിലുമാകും റഷ്യയിലെ ജേതാക്കളെന്ന് മനസ് പറയുന്നു. ഒന്നാം റൗണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ അങ്ങനൊരു തോന്നൽ. അട്ടിമറികളുടേയും അടിതെറ്റലുകളുടേയും റൗണ്ട്. അർജന്റീനയുടേയും ബ്രസീലിന്റേയും സ്പെയിനിന്റേയും സമനില, ജർമ്മനിയുടെ ഞെട്ടിക്കുന്ന തോൽവി, ക്രിസ്ത്യാനോയുടെ ഹാട്രിക് അങ്ങനെ സംഭവ ബഹുലമായ ഒന്നാം റൗണ്ട്. അതവസാനിച്ചപ്പോൾ കണ്ടത് കൊളംബിയയുടെ മേൽ ജപ്പാന്റെ ചിരി. ശരിക്കുമൊരു മെയ്ഡ് ഇൻ ജപ്പാൻ വിജയം. ഒരു ലാറ്റിനമേരിക്കൻ ടീമിനെ ലോകകപ്പിൽ തോൽപ്പിക്കുന്ന ആദ്യ ഏഷ്യൻ രാജ്യമായി ജപ്പാൻ. അതിന് തൊട്ടു പിന്നാലെ അതാ വരുന്നു അടിച്ച് കേറി സെനഗൽ. ലോകകപ്പിലേക്കുള്ള അവരുടെ തിരിച്ചു വരവിന് തല വച്ച് കൊടുക്കാനായിരുന്നു പോളണ്ടിന്റെ വിധി.

തകർപ്പൻ കളി കളിച്ചത് റഷ്യയും ഈജിപ്റ്റുമായിരുന്നു. എന്തൊരു വേഗതയുള്ള കളി, തുടക്കം മുതൽ ടോപ് ഗിയറിൽ. ഇരുഭാഗത്തേക്കും തിരമാല പോലെ മത്സരിച്ച് മുന്നേറുന്ന റഷ്യയും ഈജിപ്റ്റും. 3-1ന് ജയിച്ച് പ്രീ ക്വാർട്ടറിലേക്ക് ടിക്കറ്റെടുക്കാൻ ഒരുങ്ങി നിൽക്കുന്നു അതിഥേയർ, എട്ട് ഗോൾ സമ്പാദ്യവുമായി. ഈ റഷ്യ ഒരു പോക്ക് പോകുമെന്ന് തോന്നുന്നു. മുഹമ്മദ് സലായുടെ അരങ്ങേറ്റവും കണ്ടു.

ഓൺ ഗോളുകളുടെ ലോകകപ്പ് ആണോന്ന് സംശയമുണ്ട്. അഞ്ചെണ്ണമാണ് ഇതുവരെ വലയിലായത്.കാൽപ്പിഴകൾ ആവർത്തിക്കാതിരിക്കട്ടെ. ആദ്യ റൗണ്ട് കഴിഞ്ഞപ്പോ പറയാൻ തോന്നിയത് ഇതാണ്... ഇതൊക്കെ ചെറുത്, വലുത് വരാനിരിക്കുന്നതേയുള്ളു.
First published: June 20, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...