ജിയോ സിനിമയിൽ ലോകകപ്പ് വിശകലനത്തിന് എത്തിയത് ഫുട്ബോളിലെ മഹാരഥന്മാർ. ഓരോ മത്സരങ്ങളുടെ ഇടവേളകളിലും മത്സരശേഷവും ലോകത്തിലെ മികച്ച ഫുട്ബോൾ താരങ്ങളാണ് കളികൾ അവലോകനം ചെയ്തത്. ലോകോത്തര നിലവാരത്തിലാണ് സ്റ്റുഡിയോ ഒരുക്കിയത്. വെയ്ൻ റൂണി, ലൂയിസ് ഫിഗോ, റോബർട്ട് പിരെസ്, ഗിൽബെർട്ടോ സിൽവ, സോൾ കാംബെൽ എന്നിവരുൾപ്പെടെയുള്ള വമ്പൻ താരങ്ങളാണ് അവലോകനത്തിന് എത്തിയത്.
സെർബിയയ്ക്കെതിരായ ബ്രസീലിന്റെ ആദ്യ മത്സരത്തിൽ പരിക്കു മൂലം നെയ്മർ പിന്മാറിയപ്പോൾ നെയ്മർ ഇല്ലെങ്കിലും ബ്രസീൽ എന്ന ടീം ശക്തരാണ് എന്ന് വെയ്ൻ റൂണി ചൂണ്ടിക്കാട്ടിയത് ഇതേ വേദിയിൽ വെച്ചായിരുന്നു.
Also Read- ടിവി പ്രേക്ഷകരെ മറികടന്ന് ഡിജിറ്റൽ പ്രേക്ഷകർ; ചരിത്രമായി ഖത്തർ ലോകകപ്പ് 2022
കൂടാതെ മുൻ ഇന്ത്യൻ താരങ്ങളായ ജോപോൾ അഞ്ചേരി, മുഹമ്മദ് റാഫി, റിനോ ആന്റോ, ബ്ലാസ്റ്റേഴ്സ് താരം സുശാന്ത് മാത്യൂ, സന്തോഷ് ട്രോഫി ഫിറോസ് ഷെരീഫ് എന്നിവർക്ക് പുറമെ പ്രശസ്ത കമന്റേറ്റർമാരായ അജു ജോൺ തോമസ്, എൽദോപോൾ പുതുശേരി എന്നിവർ മലയാളത്തിലും ലോകകപ്പ് വിശേഷങ്ങൾ തത്സമയം കാഴ്ചക്കാരിലേക്ക് എത്തിച്ചു. മലയാളത്തിനും ഇംഗ്ലീഷിനും പുറമെ ഹിന്ദിയിലും ബംഗാളിലിയിലും മത്സരങ്ങൾ തത്സമയം ജിയോ സിനിമയിൽ ലഭ്യമായി.
Also Read- ലോകകപ്പ് 2022 ലൈവ് സ്ട്രീം: Hype Mode പുതിയ ഫീച്ചറുമായി ജിയോ സിനിമ
ഏകദേശം 10 കോടിയിലേറെ പേരാണ് ജിയോ സിനിമയിലൂടെ ഇന്ത്യയിൽ നിന്ന് മാത്രം ലോകകപ്പ് കണ്ടത്. നവംബർ 20 മുതൽ iOS-ലും Android-ലും ഉടനീളം മൂന്നാഴ്ചത്തേക്ക് സൗജന്യമായി ഏറ്റവുമധികം ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്പും ജിയോ ആണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.