• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ലോകകപ്പിലെ അവസാന പ്രീക്വാർട്ടർ മത്സരങ്ങൾ ഇന്ന്

news18india
Updated: July 3, 2018, 7:19 AM IST
ലോകകപ്പിലെ അവസാന പ്രീക്വാർട്ടർ മത്സരങ്ങൾ ഇന്ന്
news18india
Updated: July 3, 2018, 7:19 AM IST
മോസ്കോ: ലോകകപ്പിലെ അവസാന പ്രീക്വാർട്ടർ മത്സരങ്ങൾ ഇന്ന് നടക്കും. ആദ്യ മത്സരത്തിൽ സ്വീഡൻ സ്വിറ്റസ‍ർലന്റിനെയും രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ട് കൊളംബിയയെയും നേരിടും. ഗ്രൂപ്പ് എഫിൽ നിന്നും ഒന്നാം സ്ഥാനക്കാരയാണ് സ്വീഡന്‍ പ്രീക്വാർട്ടറിലെത്തിയത്.

ഇരു ടീമുകൾക്കും പ്രതീക്ഷയുള്ള മത്സരമാണ് സെന്‍റ് പീറ്റേഴ്സ് ബർഗിൽ രാത്രി ഏഴരയ്ക്ക് നടക്കുന്നത്. ഗ്രൂപ്പ് എഫിലെ അവസാന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് മെക്സിക്കോയെ തോൽപിച്ചാണ് സ്വീഡൻ പ്രീക്വാർട്ടറിലെത്തുന്നത്. ഒരൊറ്റ മത്സരത്തില്‍ മാത്രം ജയിച്ച് രണ്ട് സമനിലയുമുള്ള സ്വിറ്റ്‌സര്‍ലന്‍ഡാണ് സ്വീഡന് എതിരാളികള്‍.

കഴിഞ്ഞ കളിയിൽ മികച്ച പ്രകടനം നടത്തിയ ഡ്രമിക്കി​​​​​​​ലും താരങ്ങളായ ഷാക്കിരിയും സാക്കയുമാണ് സ്വിറ്റ്​സര്‍ലന്‍ഡിന്‍റെ പ്രതീക്ഷ. യോഗ്യതാ മത്സരം മുതൽ മികച്ച പ്രകടനം നടത്തുന്ന സ്വീഡന് വിജയപ്രതീക്ഷയുണ്ട്. അവസാന മത്സരത്തിൽ മെക്സികോക്കെതിരെ മൂന്നു ഗോളുകൾക്കാണ് സ്വീഡൻ പ്രീക്വാർട്ടറിലെത്തിയത്.

24വർഷങ്ങളായി അവസാന എട്ടിൽ സ്ഥാനം പിടിച്ചെന്ന ധൈര്യത്തിലാണ് സ്വീഡൻ എത്തുന്നത്.1954ന് ശേഷം പ്രീക്വാർട്ടറിലെത്തുന്ന സ്വിറ്റ്സർലാൻഡിന് പ്രീ ക്വാർട്ടൻ കടന്നാൻ അത് നേട്ടമാകും. പുതിയ തന്ത്രങ്ങളുമായി ഇരു ടീമുകളും ക്വാർട്ടർ പ്രതീക്ഷയുമായി ഇറങ്ങുമ്പോൾ കളി കടുക്കും.

1966ന് ശേഷം ആദ്യ ലോകകിരീടമെന്ന ലക്ഷ്യത്തിലേക്ക് ഒരുപടി കൂടി അടുക്കാനിരിക്കുകയാണ് ഇംഗ്ലണ്ട്. അതിന് കടുത്ത കൊളംബിയൻ പരീക്ഷ പാസാകണം. നായകൻ ഹാരികെയ്ൻ തന്നെയാണ് ഇംഗ്ലീഷ് നിരയെ മുന്നിൽ നിന്ന് നയിക്കുന്നത്. ആദ്യ രണ്ട് കളികളിലായി അഞ്ച് ഗോളുകൾ നേടി സുവർണ പാദുക മത്സരത്തിൽ ഒന്നാമതാണ് കെയ്ൻ.

കഴിഞ്ഞ ലോകകപ്പിൽ ക്വാർട്ടറിൽ കടന്ന കൊളംബിയ ഇത്തവണയും ആ പ്രകടനം തുടരാനാണ് ഇംഗ്ലണ്ടിനെതിരെ ഇറങ്ങുന്നത്. ആദ്യ മത്സരത്തിൽ തോറ്റെങ്കിലും പിന്നീടുള്ള രണ്ട് കളികളിലും മികച്ച പ്രകടനം കാഴ്ചവെച്ചാണ് കൊളംബിയ പ്രീക്വാർട്ടറിലെത്തുന്നത്. പരുക്കേറ്റ ഹാമിസ് റോഡ്രിഗസ് ഇംഗ്ലണ്ടിനെതിരെ ഇറങ്ങിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. റെഡമൽ ഫാൽക്കാവോയുടെ മികച്ച ഫോമും കൊളംബിയയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു.

എന്നാൽ ഇംഗ്ലണ്ടിനെ ഇതുവരെ മറികടക്കാനായിട്ടില്ലെന്ന കണക്കുകൾ കൊളംബിയയെ ഭയപ്പടുത്തും. അവസാനമായി കൊളംബിയ ത്രീലയൺസിനോട് ഏറ്റുമുട്ടിയത് 1998 ലോകകപ്പിലായിരുന്നു. അന്ന് രണ്ട് ഗോളിനായിരുന്നു ഇംഗ്ലീഷ് വിജയം.
First published: July 3, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍