• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഉൽക്ക പോലൊരു ഗോൾ

news18india
Updated: June 24, 2018, 11:14 AM IST
ഉൽക്ക പോലൊരു ഗോൾ
news18india
Updated: June 24, 2018, 11:14 AM IST
#എസ് ലല്ലു

ആ സമയത്ത് അതുപോലൊരു ഗോൾ, ഉൽക്ക പോലെ വന്ന് വീഴുമെന്ന് സ്വീഡൻകാർ സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടാവില്ല. ടോണി ക്രൂസ് മനുഷ്യനാണോ അതോ യന്ത്രമനുഷ്യനാണോ എന്ന് സംശയിച്ച് പോയി. എന്തൊരു ഗോളായിരുന്നു അത്. അതുവരെ പല ഷോട്ടുകളും തടഞ്ഞ സ്വീഡിഷ് ഗോളിക്ക് ആ പന്ത് നോക്കി നിൽക്കുകയല്ലാതെ വേറേ നിവർത്തിയുണ്ടായിരുന്നില്ല. പന്ത് കുത്തിയകറ്റുന്നതിനൊക്കെ ഒരു പരിധിയില്ലേ. ലോക ചാമ്പ്യന്മാരെ അവസാനനിമിഷം വരെ വിറപ്പിച്ചാണ് സ്വീഡിഷ് പട കീഴടങ്ങിയത്. ആദ്യ ഗോളടിച്ച് ഞെട്ടിച്ചു. രണ്ടാം പകുതി തുടങ്ങിയതും ജർമ്മനിയുടെ തിരിച്ചടി. ലീഡ് ഉയർത്താനുള്ള ജർമ്മൻ മുന്നേറ്റങ്ങളെ ഒന്നാന്തരമായി സ്വീഡൻ പ്രതിരോധിച്ചു. ജർമ്മനി ശരിക്കും വിഷമിച്ചു. ഫൈനൽ വിസിൽ ഉയർന്നപ്പോൾ കണ്ണീരണിഞ്ഞ് മൈതാനത്തിരുന്ന സ്വീഡൻകാർ വേദനയുള്ള കാഴ്ച്ചയായി. ആദ്യപകുതിയിൽ അർഹതപ്പെട്ട പെനാൽറ്റിയാണ് സ്വീഡന് നിഷേധിച്ചത്. ആ പെനാൽറ്റി അനുവദിച്ചിരുന്നെങ്കിൽ മത്സരഫലം മറ്റൊന്നായേനേ.

അവസാന മിനിറ്റുകൾ ഫലം നിർണയിക്കുന്ന മത്സരങ്ങളാണ് റഷ്യൻ ലോകകപ്പിലെ ഒരു പ്രത്യേകത. ജർമ്മനിയുടെ ജയമടക്കം ചുരുങ്ങിയത് അഞ്ച് മത്സരങ്ങളെങ്കിലും അവസാനനിമിഷം വിധി നിർണയിക്കപ്പെട്ടവയാണ്. മെക്സിക്കോ - കൊറിയ മത്സരത്തിൽ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. പക്ഷേ ഒച്ചോവയെ കീഴടക്കിയ ആ ഗോൾ. ലോകകപ്പിലെ ഇതുവരെയുള്ളതിൽ മികച്ചവയുടെ പട്ടികയിൽ ആ ഗോളുമുണ്ട്. ജർമ്മനിയേയും കൊറിയയേയും വീഴ്ത്തിയ മെക്സിക്കോ പ്രീ ക്വാർട്ടർ ഉറപ്പിച്ചെന്ന് പറയാൻ കഴിയില്ല.സ്വീഡന് ഇനി നേരിടാനുള്ളത് മെക്സിക്കോയെ ആണ്. ജയിച്ചാൽ അവർക്കും സാധ്യതയുണ്ട്.



ജർമ്മനിക്ക് കൊറിയയാണ് എതിരാളികൾ. ജയിച്ചേ തീരു..ഗ്രൂപ്പ് എഫിൽ മരണക്കളികളാണ് വരാനിരിക്കുന്നത്. ബെൽജിയമാണ് കസറിയത്. ടുണീഷ്യയെ കൊല്ലാക്കൊല ചെയ്ത് കളഞ്ഞു. ഗോളുകൾ കണ്ട് മനസ് നിറഞ്ഞ കളി.. റഷ്യൻ ലോകകപ്പിൽ ഗോൾ സമ്പാദ്യം നാലാക്കി തല ഉയർത്തിപ്പിടിച്ച് ക്രിസ്ത്യാനോ റൊണാൾഡൊക്കൊപ്പം നിൽക്കുന്ന ലൂക്കാക്കു. ഒന്നാന്തരം ഫുട്ബോൾ കളിച്ച് മുന്നേറുകയാണ് ബെൽജിയം. വലയിലായതിന്റെ ഇരട്ടി പന്തുകൾ പോസ്റ്റിലും ബാറിലും തട്ടി മടങ്ങിയത് ടുണീഷ്യയുടെ ഭാഗ്യം. ആ പാവം മിച്ചി ബാറ്റ്ഷ്യയി, എത്ര തവണയാണ് പോസ്റ്റിലേക്ക് പന്ത് തൊടുത്തത്. ആ അവസാന ടച്ച് കൂടി ഗോൾ വീണില്ലായിരുന്നെങ്കിൽ സങ്കടമായേനെ.
First published: June 24, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626