നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ലോകകപ്പ് യോഗ്യതയ്ക്കുള്ള ഇന്ത്യന്‍ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു; 4 മലയാളി താരങ്ങളും ടീമില്‍

  ലോകകപ്പ് യോഗ്യതയ്ക്കുള്ള ഇന്ത്യന്‍ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു; 4 മലയാളി താരങ്ങളും ടീമില്‍

  അനസ് എടത്തൊടിക, ആഷിഖ് കുരുണിയന്‍, സഹല്‍ അബ്ദുള്‍ സമദ്, ജോബി ജസ്റ്റിന്‍ എന്നിവർ ടീമില്‍

  indian football team

  indian football team

  • News18
  • Last Updated :
  • Share this:
   ന്യൂഡല്‍ഹി: ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരങ്ങള്‍ക്കുള്ള 34 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. നാല് മലയാളി താരങ്ങളും ഇഗോര്‍ സ്റ്റിമാച് പ്രഖ്യാപിച്ച ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അനസ് എടത്തൊടിക, ആഷിഖ് കുരുണിയന്‍, സഹല്‍ അബ്ദുള്‍ സമദ്, ജോബി ജസ്റ്റിന്‍ എന്നിവരാണ് ടീമില്‍ ഇടംപിടിച്ചിരിക്കുന്നത്.

   ഒമാനും ഖത്തറിനും എതിരെയാണ് ഇന്ത്യയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ കളിക്കുക. പരിക്കേറ്റ ജെജെയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സപ്റ്റംബര്‍ അഞ്ചിന് ഗുവാഹത്തിയില്‍ ഒമാനെതിരെയാണ് ആദ്യ യോഗ്യതാ മത്സരം നിശ്ചയിട്ടുള്ളത. സപ്റ്റംബര്‍ 10 ന് ദോഹയിലാണ് ഖത്തറിനെതിരായ മത്സരം.   First published: