• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സെൽഫ് ഗോളുകളിലും റെക്കോർഡ്


Updated: June 28, 2018, 3:46 PM IST
സെൽഫ് ഗോളുകളിലും റെക്കോർഡ്

Updated: June 28, 2018, 3:46 PM IST
മോസ്കോ: പെനാൽറ്റിക്ക് പിന്നാലെ സെൽഫ് ഗോളുകളുടെ കാര്യത്തിലും റെക്കോർഡിട്ട് റഷ്യൻ ലോകകപ്പ്. പ്രാഥമിക റൗണ്ടിൽ അനുവരിക്കപ്പെട്ട പെനാൽറ്റികളുടെ കാര്യത്തിൽ ഈ ലോകകപ്പ് നേരത്തെ റെക്കോർഡിട്ടിരുന്നു. ഇപ്പോൾ സെൽഫ്ഗോളുകളുടെ കാര്യത്തിലും പുതു ചരിത്രമാണ് റഷ്യൻ ലോകകപ്പിൽ എഴുതി ചേർത്തത്.

ഇതുവരെ എട്ട് സെൽഫ് ഗോളുകളാണ് റഷ്യയിൽ പിറന്നത്. കഴിഞ്ഞ ദിവസം കോസ്റ്റാറിക്കയ്‌ക്കെതിരെ സ്വിറ്റ്‌സര്‍ലന്‍ഡ് ഗോള്‍ കീപ്പര്‍ യാന്‍ സോമ്മര്‍ വഴങ്ങിയ സെൽഫ് ഗോളാണ് ഏറ്റവും ഒടുവിലത്തേത്. 1998ൽ ഫ്രാൻസിൽ നടന്ന ലോകകപ്പില്‍ പിറന്ന ആറു സെല്‍ഫ് ഗോളുകളുടെ റെക്കോര്‍ഡാണ് ഇത്തവണ തിരുത്തിയെഴുതിയത്.

കഴിഞ്ഞ ദിവസം നടന്ന നാലു മത്സരങ്ങളില്‍ നിന്ന് തന്നെ രണ്ടു സെല്‍ഫ് ഗോളുകള്‍ പിറന്നിരുന്നു. മെക്‌സിക്കോയുടെ എഡ്‌സണ്‍ അല്‍വാരസായിരുന്നു ബുധനാഴ്ചത്തെ മറ്റൊരു നിര്‍ഭാഗ്യവാന്‍. സ്വീഡനെതിരെ 3-0ന് പരാജയപ്പെട്ട മത്സരത്തിലായിരുന്നു അല്‍വാരസ് സെല്‍ഫ് ഗോള്‍ വഴങ്ങിയത്. ഇനിയും മത്സരങ്ങൾ ബാക്കിയുള്ളത് കൊണ്ട് സെൽഫ് ഗോളുകളുടെ എണ്ണം വർധിക്കാനും സാധ്യതയുണ്ട്.

ഗ്രൂപ്പ് ഘട്ടമത്സരങ്ങൾ വ്യാഴാഴ്ചയോടെ സമാപിക്കും. നോക്കൗട്ട് മത്സരങ്ങള്‍ 30ന് ആരംഭിക്കും. ആദ്യ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ അര്‍ജന്റീന ഫ്രാന്‍സിനെ നേരിടും. അന്നു തന്നെ ഉറുഗ്വേ-പോര്‍ച്ചുഗല്‍ മത്സരവും നടക്കും. ബ്രസീല്‍-മെക്‌സിക്കോ, സ്‌പെയിന്‍-റഷ്യ, ക്രൊയേഷ്യ-ഡെന്‍മാര്‍ക്ക്, സ്വീഡന്‍-സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിങ്ങനെയാണ് മറ്റു പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍.
First published: June 28, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍