ഓര്‍മയുണ്ടോ 2011 ലെ ലോകകപ്പില്‍ കങ്കാരുക്കളെ കണ്ടംവഴി ഓടിച്ച യുവിയെ

ആ മത്സരത്തിന്റെ അവകാശിയായി യുവരാജ് മാത്രമേ ഉണ്ടായിരുന്നുള്ളു

news18
Updated: April 11, 2019, 6:09 PM IST
ഓര്‍മയുണ്ടോ 2011 ലെ ലോകകപ്പില്‍ കങ്കാരുക്കളെ കണ്ടംവഴി ഓടിച്ച യുവിയെ
Yuvraj
  • News18
  • Last Updated: April 11, 2019, 6:09 PM IST
  • Share this:
മുംബൈ: എംഎസ് ധോണിയുടെ നേതൃത്വത്തില്‍ ഇന്ത്യ 2011 ല്‍ ലോകകപ്പ് ഉയര്‍ത്തിയപ്പോള്‍ ക്രിക്കറ്റ് പ്രേമികളുടെ മനസില്‍ നിറഞ്ഞ് നിന്നത് ശ്രീലങ്കയ്‌ക്കെതിരെ ധോണി വിജയറണ്‍ കണ്ടെത്തിയ സിക്‌സറായിരുന്നു. എന്നാല്‍ പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് ബാറ്റുകൊണ്ടും പന്തുകൊണ്ടും എതിരാളികളെ വീഴ്ത്തിയ യുവരാജ് സിങ്ങും.

ഫൈനല്‍ മത്സരത്തെക്കാള്‍ 2011 ലോകകപ്പില്‍ തിളങ്ങി നില്‍ക്കുന്നത്. ഇന്ത്യയും ഓസീസും തമ്മിലുള്ള ക്വാര്‍ട്ടര്‍ഫൈനല്‍ മത്സരമാണ്. ഓസീസിനെ അഞ്ചുവിക്കറ്റിന് തകര്‍ത്ത് ഇന്ത്യ സെമിയിലേക്ക് പ്രവേശിച്ചപ്പോള്‍ ആ മത്സരത്തിന്റെ അവകാശിയായി യുവരാജ് മാത്രമേ ഉണ്ടായിരുന്നുള്ളു.

Also Read: ഇത്ര സിംപിളായിരുന്നോ നിങ്ങള്‍; ഹൈദരാബാദ് നഗരത്തിലൂടെ ഓട്ടോ സവാരിയുമായി വാര്‍ണറും മകളും

അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യംബാറ്റുചെയ്ത ഓസീസിനെ 260 റണ്‍സിലാണ് ഇന്ത്യ ഒതുക്കിയത്. റിക്കിപോണ്ടിങ്ങിന്റെ സെഞ്ച്വറി (104) മികവിലായിരുന്നു ഓസീസിന്റെ ഭേദപ്പെട്ട പ്രകടനം. 10 ഓവറില്‍ 44 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തിയ യുവയായിരുന്നു ബൗളിങ്ങിലെ ഇന്ത്യന്‍ ഹീറോ.

മറുപടി ബാറ്റിങ്ങില്‍ സച്ചിനും ഗംഭീറും അര്‍ധ സെഞ്ച്വറി നേടിയപ്പോള്‍ ഇന്ത്യ അനായാസ വിജയം സ്വപ്‌നം കണ്ടെങ്കിലും കാര്യങ്ങള്‍ തകിടം മറിയുകയായിരുന്നു. 187 ന് അഞ്ച് എന്ന നിലയിലേക്ക് ഇന്ത്യ തകര്‍ന്നതോടെ ഇന്ത്യക്ക് 74 റണ്‍സ് കണ്ടെത്താന്‍ കഴിയുമോയെന്ന് ആരാധകരും ആശങ്കപ്പെട്ടു. പിന്നീട് ഒത്തുചേര്‍ന്ന സുരേഷ് റെയ്‌നയും യുവരാജും ചേര്‍ന്നായിരുന്നു ഇന്ത്യയുടെ യാത്ര.

Also Read: പൊള്ളാര്‍ഡിന്റെ വെടിക്കെട്ട് ബാറ്റിങ്ങ് ഭാര്യയ്ക്കുള്ള പിറന്നാള്‍ സമ്മാനമോ? താരത്തിന്റെ മകന്‍ പറയുന്നു
രണ്ട് ഇടങ്കൈയ്യന്‍ ബാറ്റ്‌സ്മാന്മാരും ചേര്‍ന്ന് സ്‌കോറിങ്ങിന്റെ വേഗംകൂടിയതോടെ ആശങ്കകള്‍ അകലുകയായിരുന്നു. അവസാനം ബ്രെറ്റ് ലീയെ മിഡ് ഓഫിലൂടെ പായിച്ച് യുവി സെമിടിക്കറ്റ് ഉറപ്പിച്ചപ്പോള്‍ യുവി അര്‍ധ സെഞ്ച്വറി (57) പൂര്‍ത്തിയാക്കിയിരുന്നു. എട്ടു ഫോറുമായായിരുന്നു യുവിയുടെ ഈ പ്രകടനം. മറുഭാഗത്ത് 28 പന്തില്‍ 34 റണ്ണുമായി റെയ്‌നയും പുറത്താകാതെ നിന്നതോടെ ഓസീസ് നാട്ടിലേക്ക് വണ്ടികയറുകയായിരുന്നു.


First published: April 11, 2019, 6:06 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading