• HOME
  • »
  • NEWS
  • »
  • sports
  • »
  • ലോകകപ്പ് സെമിയിലെ ധോണിയുടെ റണ്‍ഔട്ട്; മൊബൈലില്‍ കളി കണ്ടിരുന്ന യുവാവ് കുഴഞ്ഞുവീണു മരിച്ചു

ലോകകപ്പ് സെമിയിലെ ധോണിയുടെ റണ്‍ഔട്ട്; മൊബൈലില്‍ കളി കണ്ടിരുന്ന യുവാവ് കുഴഞ്ഞുവീണു മരിച്ചു

കൊല്‍ക്കത്ത സ്വദേശിയായ ശ്രീകാന്ത് മെയ്റ്റി (33) ആണ് തന്റെ ഷോപ്പില്‍ നിന്ന് മരിച്ചത്

dhoni

dhoni

  • News18
  • Last Updated :
  • Share this:
    കൊല്‍ക്കത്ത: ഇന്ത്യ- ന്യൂസിലന്‍ഡ് ലോകകപ്പ് സെമി ഫൈനല്‍ മത്സരത്തിനിടെ ധോണി റണ്‍ഔട്ടായതുകണ്ട ആരാധകന്‍ കുഴഞ്ഞുവീണു മരിച്ചു. കൊല്‍ക്കത്ത സ്വദേശിയായ ശ്രീകാന്ത് മെയ്റ്റി (33) ആണ് തന്റെ ഷോപ്പില്‍ നിന്ന് മരിച്ചത്. തന്റെ മൊബൈലില്‍ കളികാണുകയായിരുന്ന ശ്രീകാന്ത് ധോണി പുറത്തായതിനു പിന്നാലെ അലറി വിളിച്ചിരുന്നെന്നും പിന്നാലെ കുഴഞ്ഞ് വീഴുകയായിരുന്നെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

    കുഴഞ്ഞുനിലത്തുവീണ ശ്രീകാന്തിനെ ഉടന്‍തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ന്യൂസിലന്‍ഡിനെതിരായ സെമിയില്‍ തുടക്കം തകര്‍ന്നെങ്കിലും ജയത്തിന് സമീപത്തെത്തിയ ശേഷമായിരുന്നു ഇന്ത്യ 18 റണ്‍സിന്റെ തോല്‍വി വഴങ്ങുന്നത്. അര്‍ധ സെഞ്ച്വറി നേടിയ ജഡേജ പുറത്തായതിനു പിന്നാലെയായിരുന്നു ധോണിയും മടങ്ങുന്നത്.

    Also Read: 'അവസാന ശ്വാസം വരെ എന്നിലെ ഏറ്റവും മികച്ചത് നൽകും': ആരാധകരോട് ജഡേജ

    അടുത്തടുത്ത ഓവറുകളില്‍ ഇരുവരും പുറത്തായതോടെ ഇന്ത്യ പരാജയത്തിലേക്ക് വീഴുകയായിരുന്നു. ഇതേ സമയം തന്നെയാണ് ആരാധകന്‍ കുഴഞ്ഞ് വീണ് മരിക്കുന്നതും.

    First published: