ICC World cup 2019: 'തുടക്കം പിഴച്ചു' കോഹ്ലിയും രോഹിത്തും രാഹുലും വീണു; ഇന്ത്യ 5 ന് 3 എന്ന നിലയില്‍
ICC World cup 2019: 'തുടക്കം പിഴച്ചു' കോഹ്ലിയും രോഹിത്തും രാഹുലും വീണു; ഇന്ത്യ 5 ന് 3 എന്ന നിലയില്‍
മത്സരം 3.2 ഓവര്‍ പിന്നിടുമ്പോള്‍ 5 ന് 3 എന്ന നിലയിലാണ് ഇന്ത്യ
Rahul
Last Updated :
Share this:
മാഞ്ചസ്റ്റര്‍: ലോകകപ്പ് സെമി ഫൈനല്‍ പോരാട്ടത്തില്‍ ന്യൂസിലന്‍ഡ് ഉര്‍ത്തിയ 240 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടിയായി രോഹിത് ശര്‍മയും വിരാടും രാഹുലും പുറത്ത്. ഒരു റണ്‍സെടുത്ത രോഹിത്തിനെ മാറ്റ് ഹെന്റിയാണ് പുറത്താക്കിയത്. തൊട്ടുപിന്നാലെ നായകന് വിരാടിനെ(1) ട്രെന്റ് ബോള്‍ട്ടും മടക്കി. രാഹുലിന്റെ (1) വിക്കറ്റും ഹെന്റിക്കാണ്. സ്കോര്‍ ബോര്‍ഡില്‍ നാല് റണ്‍സുള്ളപ്പോഴാണ് മികച്ച ഫോമിലുള്ള രോഹിത് പുറത്താകുന്നത്. പിന്നീട് ഒരു റണ്‍സെടുത്തപ്പോഴേക്കും 2 വിക്കറ്റുകള്‍ കൂടി വീഴുകയായിരുന്നു.
മത്സരം 3 ഓവര്‍ പിന്നിടുമ്പോള്‍ 5 ന് 3 എന്ന നിലയിലാണ് ഇന്ത്യ. നേരത്തെ ഇന്നലെ 46.1 ഓവറില്‍ 211 ന് 5 എന്ന നിലയില്‍ മഴമൂലം നിര്‍ത്തിവെച്ച മത്സരം പുനരാരംഭിച്ചതിനു പിന്നാലെ കിവികള്‍ക്ക് മൂന്നു വിക്കറ്റുകള്‍ പെട്ടെന്ന് നഷ്ടപ്പെട്ടിരുന്നു. 74 റണ്‍സെടുത്ത റോസ് ടെയ്ലറെ രവീന്ദ്ര ജഡേജ റണ്‍ഔട്ടാക്കുകയായിരുന്നു. അതിനു പിന്നാലെ 10 റണ്‍സെടുത്ത ടോം ലാഥവും പുറത്തായി.
നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ന്യൂസീലന്‍ഡ് 239 റണ്‍സെടുത്തത്. ഇന്ത്യക്കായി ഭൂവനേശ്വര്‍ കുമാര്‍ മൂന്നും ജസ്പ്രീത് ബൂമ്ര, ജഡേജ, ചാഹല്‍, ഹര്‍ദിക്, എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.