നീഷാമിന്റെ വണ്ടര്‍ ക്യാച്ചില്‍ കാര്‍ത്തിക്കും പുറത്ത്; ഇന്ത്യക്ക് വന്‍ തിരിച്ചടി

മത്സരം 11 ഓവര്‍ പിന്നിടുമ്പോള്‍ 30 ന് 4 എന്ന നിലയിലാണ് ഇന്ത്യ

news18
Updated: July 10, 2019, 4:28 PM IST
നീഷാമിന്റെ വണ്ടര്‍ ക്യാച്ചില്‍ കാര്‍ത്തിക്കും പുറത്ത്; ഇന്ത്യക്ക് വന്‍ തിരിച്ചടി
Matt-Henry
  • News18
  • Last Updated: July 10, 2019, 4:28 PM IST
  • Share this:
മാഞ്ചസ്റ്റര്‍: ന്യൂസീലന്‍ഡിനെതിരായ ലോകകപ്പ് സെമി പോരാട്ടത്തില്‍ ഇന്ത്യക്ക് നാലാം വിക്കറ്റ് നഷ്ടം. ആറ് റണ്‍സെടുത്ത കാര്‍ത്തിക്കാണ് നാലാമനായി മടങ്ങിയത്. മാറ്റ് ഹെന്റിയുടെ പന്തില്‍ നീഷാം തകര്‍പ്പന്‍ ക്യാച്ചിലൂടെ കാര്‍ത്തിക്കിനെ പിടികൂടുകയായിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ 24 റണ്‍സുള്ളപ്പോഴാണ് നാലാം വിക്കറ്റ് നഷ്ടമായിരിക്കുന്നത്.

നേരത്തെ സ്‌കോര്‍ ബോര്‍ഡില്‍ അഞ്ച് റണ്‍സുള്ളപ്പോഴേക്കും രാഹുല്‍, രോഹിത്ത്, വിരാട് എന്നിവരെ ഇന്ത്യക്ക് നഷ്ടമായിരുന്നു. മൂന്നുപേരും ഒരു റണ്‍സ് മാത്രമാണ് എടുത്തത്. മത്സരം 11 ഓവര്‍ പിന്നിടുമ്പോള്‍ 30 ന് 4 എന്ന നിലയിലാണ് ഇന്ത്യ. 13 റണ്‍സോടെ ഋഷഭ് പന്തും 4 റണ്‍സോടെ ഹര്‍ദ്ദിക്ക് പാണ്ഡ്യയുമാണ് ക്രീസില്‍.

Also Read: ഇന്ന് മാഞ്ചസ്റ്ററിൽ കളി മുഴുവൻ നടക്കും! പ്രവചിക്കുന്നത് ചില്ലറക്കക്ഷിയല്ല

കിവീസിനായി മാറ്റ് ഹെന്റി മൂന്നും ബോള്‍ട്ട് ഒന്നും വിക്കറ്റുകള്‍ നേടി. നേരത്തെ ഇന്നലെ 46.1 ഓവറില്‍ 211 ന് 5 എന്ന നിലയില്‍ മഴമൂലം നിര്‍ത്തിവെച്ച മത്സരം പുനരാരംഭിച്ചതിനു പിന്നാലെ കിവികള്‍ക്ക് മൂന്നു വിക്കറ്റുകള്‍ പെട്ടെന്ന് നഷ്ടപ്പെട്ടിരുന്നു. 74 റണ്‍സെടുത്ത റോസ് ടെയ്‌ലറെ രവീന്ദ്ര ജഡേജ റണ്‍ഔട്ടാക്കുകയായിരുന്നു. അതിനു പിന്നാലെ 10 റണ്‍സെടുത്ത ടോം ലാഥവും പുറത്തായി.

നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ന്യൂസീലന്‍ഡ് 239 റണ്‍സെടുത്തത്. ഇന്ത്യക്കായി ഭൂവനേശ്വര്‍ കുമാര്‍ മൂന്നും ജസ്പ്രീത് ബൂമ്ര, ജഡേജ, ചാഹല്‍, ഹര്‍ദിക്, എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

First published: July 10, 2019, 4:28 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading