'പിടിച്ച് നിന്ന പന്തും വീണു' സെമിയില്‍ ന്യൂസീലന്‍ഡ് പിടിമുറുക്കുന്നു

സ്‌കോര്‍ബോര്‍ഡില്‍ 71 റണ്‍സുള്ളപ്പോഴാണ് അഞ്ചാം വിക്കറ്റ് നഷ്ടമായിരിക്കുന്നത്

news18
Updated: July 10, 2019, 5:32 PM IST
'പിടിച്ച് നിന്ന പന്തും വീണു' സെമിയില്‍ ന്യൂസീലന്‍ഡ് പിടിമുറുക്കുന്നു
pant
  • News18
  • Last Updated: July 10, 2019, 5:32 PM IST
  • Share this:
മാഞ്ചസ്റ്റര്‍: ന്യൂസീലന്‍ഡിനെതിരായ ലോകകപ്പ് സെമി പോരാട്ടത്തില്‍ ഇന്ത്യക്ക് അഞ്ചാം വിക്കറ്റ് നഷ്ടം. 32 റണ്‍സെടുത്ത ഋഷഭ് പന്താണ് അഞ്ചാമനായി മടങ്ങിയത്. സാന്റനറിനാണ് വിക്കറ്റ്. സ്‌കോര്‍ബോര്‍ഡില്‍ 71 റണ്‍സുള്ളപ്പോഴാണ് അഞ്ചാം വിക്കറ്റ് നഷ്ടമായിരിക്കുന്നത്.

നേരത്തെ സ്‌കോര്‍ ബോര്‍ഡില്‍ അഞ്ച് റണ്‍സുള്ളപ്പോഴേക്കും രാഹുല്‍, രോഹിത്ത്, വിരാട് എന്നിവരെ ഇന്ത്യക്ക് നഷ്ടമായിരുന്നു. മൂന്നുപേരും ഒരു റണ്‍സ് മാത്രമാണ് എടുത്തത്. മത്സരം 25 ഓവര്‍ പിന്നിടുമ്പോള്‍ 77 ന് 5 എന്ന നിലയിലാണ് ഇന്ത്യ. 28 റണ്‍സോടെ ഹര്‍ദ്ദിക്ക് പാണ്ഡ്യയും ഒരു റണ്‍സോടെ ധോണിയുമാണ് ക്രീസില്‍.

Also Read: 'അത് നിങ്ങള്‍ തന്നെ വെച്ചോ' ലോകകപ്പിലെ നാണക്കേടിന്റെ റെക്കോര്‍ഡ് വീണ്ടും ഇന്ത്യക്കുമേല്‍ ചാര്‍ത്തി കിവീസ് ബൗളര്‍മാര്‍

കിവീസിനായി മാറ്റ് ഹെന്റി മൂന്നും ബോള്‍ട്ട്, സാന്റ്‌നര്‍ എന്നിവര്‍ ഒന്നു വീതവും വിക്കറ്റുകള്‍ നേടി. നേരത്തെ ഇന്നലെ 46.1 ഓവറില്‍ 211 ന് 5 എന്ന നിലയില്‍ മഴമൂലം നിര്‍ത്തിവെച്ച മത്സരം പുനരാരംഭിച്ചതിനു പിന്നാലെ കിവികള്‍ക്ക് മൂന്നു വിക്കറ്റുകള്‍ പെട്ടെന്ന് നഷ്ടപ്പെട്ടിരുന്നു. 74 റണ്‍സെടുത്ത റോസ് ടെയ്‌ലറെ രവീന്ദ്ര ജഡേജ റണ്‍ഔട്ടാക്കുകയായിരുന്നു. അതിനു പിന്നാലെ 10 റണ്‍സെടുത്ത ടോം ലാഥവും പുറത്തായി.

നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ന്യൂസീലന്‍ഡ് 239 റണ്‍സെടുത്തത്. ഇന്ത്യക്കായി ഭൂവനേശ്വര്‍ കുമാര്‍ മൂന്നും ജസ്പ്രീത് ബൂമ്ര, ജഡേജ, ചാഹല്‍, ഹര്‍ദിക്, എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

First published: July 10, 2019, 5:32 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading