• HOME
  • »
  • NEWS
  • »
  • sports
  • »
  • 'നായകന്‍ നയിക്കുന്നു' അര്‍ധ സെഞ്ച്വറിയുമായി വില്യംസണ്‍; മത്സരത്തിലേക്ക് തിരിച്ചുവന്ന് ന്യൂസീലന്‍ഡ്

'നായകന്‍ നയിക്കുന്നു' അര്‍ധ സെഞ്ച്വറിയുമായി വില്യംസണ്‍; മത്സരത്തിലേക്ക് തിരിച്ചുവന്ന് ന്യൂസീലന്‍ഡ്

33 ഓവര്‍ പിന്നിടുമ്പോള്‍ 122 ന് 2 എന്ന നിലയിലാണ് കിവികള്‍

williamson

williamson

  • Last Updated :
  • Share this:
    മാഞ്ചസ്റ്റര്‍: ഇന്ത്യക്കെതിരായ ലോകകപ്പ് മത്സരത്തില്‍ ന്യൂസീലന്‍ഡ് ഭേദപ്പെട്ട നിലയിലേക്ക്. നായകന്‍ കെയ്ന്‍ വില്യംസണിന്റെ അര്‍ധ സെഞ്ച്വറിയുടെ പിന്‍ബലത്തിലാണ് കിവികളുടെ കുതിപ്പ്. 33 ഓവര്‍ പിന്നിടുമ്പോള്‍ 122 ന് 2 എന്ന നിലയിലാണ് കിവികള്‍. 58 റണ്‍സോടെ വില്യംസണും 22 റണ്‍സോടെ റോസ് ടെയ്‌ലറുമാണ് ക്രീസില്‍.

    നേരത്തെ സ്‌കോര്‍ ബോര്‍ഡില്‍ വെറും ഒരു റണ്‍സുള്ളപ്പോഴാണ് കിവീസിന് ആദ്യവിക്കറ്റ് നഷ്ടമാകുന്നത്. ഒരു റണ്‍സെടുത്ത ഗുപ്റ്റിലിനെ ബൂമ്രയാണ് വീഴ്ത്തിയത്. പിന്നീട് നിക്കോള്‍സും വില്യംസണും രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ നിക്കോള്‍സിനെ ജഡേജയും വീഴ്ത്തി.

    Also Read: കിവീസിനെതിരെ സുവര്‍ണ്ണ നേട്ടവുമായി ബൗളര്‍മാര്‍; നാണക്കേട് തലയില്‍ നിന്നൊഴിവാക്കി ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍

    3.71 എന്ന റണ്‍റേറ്റിലാണ് 34 ാം ഓവറില്‍ കിവികള്‍ ബാറ്റിങ്ങ് തുടരുന്നത്. എന്നാല്‍ എട്ടുവിക്കറ്റ് കൈയ്യിലിരിക്കെ വില്യംസണും സംഘവും മികച്ച സ്‌കോറിലേക്ക് കുതിച്ചേക്കാം.

    First published: