നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ലോകകപ്പ് സെമിയിലെത്തുക ഈ ടീമുകള്‍; പ്രവചനവുമായി ഗാംഗുലി

  ലോകകപ്പ് സെമിയിലെത്തുക ഈ ടീമുകള്‍; പ്രവചനവുമായി ഗാംഗുലി

  ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, പാകിസ്താന്‍ എന്നീ ടീമുകള്‍ സെമിയിലെത്തും

  സൗരവ് ഗാംഗുലി

  സൗരവ് ഗാംഗുലി

  • News18
  • Last Updated :
  • Share this:
   കൊല്‍ക്കത്ത: ഐസിസി ലോകകപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ ഇത്തവണത്തെ സെമിഫൈനലിസ്റ്റുകളെ പ്രവചിച്ച് ഇന്ത്യന്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലി. ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, പാകിസ്താന്‍ എന്നീ ടീമുകള്‍ സെമിയിലെത്തുമെന്നാണ് ദാദ പറയുന്നത്.

   കിരീടത്തിന് ഏറ്റവും കൂടുതല്‍ സാധ്യതയുള്ള ടീം ഇന്ത്യയാണെന്നും ഗാംഗുലി പറയുന്നു. ചരിത്രത്തിലെ ഏറ്റവും വാശിയേറിയ ലോകകപ്പുകളിലൊന്നാണ് നടക്കാന്‍ പോകുന്നത്. ഏത് ടൂര്‍ണമെന്റുകളിലെയും ഫേഫറേറ്ററുകളെന്ന പോലെ ഇത്തവണയും ശക്തമായ ടീമാണ് ഇന്ത്യ ദാദ പറഞ്ഞു.

   Also Read: ബാംഗ്ലൂരിന് വീണ്ടും തിരിച്ചടി; പരുക്കേറ്റ സ്റ്റെയിനിനു ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകും

   'ഏറ്റവും മികച്ച നാല് ടീമുകള്‍ സെമിയിലെത്തും. ആര്‍ക്കും അനായാസമായി ജയിക്കാനാകില്ല. ഇന്ത്യ, ഓസീസ്, ഇംഗ്ലണ്ട്, പാകിസ്താന്‍ എന്നിവരാകും സെമിയിലെത്തുക' ദാദ പറയുന്നു. ഐപിഎല്ലില്‍ ഫോം ഔട്ടായ കുല്‍ദീപ് ലോകകപ്പില്‍ നിര്‍ണ്ണായകമായി മാറുമെന്നും ദാദ പറഞ്ഞു.

   'ലോകകപ്പില്‍ കുല്‍ദീപ് യാദവ് വിക്കറ്റുകള്‍ വീഴ്ത്തും. അദേഹം മികച്ച ബൗളറാണ്.' ഗാംഗുലി പറഞ്ഞു. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഉപദേശകനായ ഗാംഗുലി യുവത്വവും പരിചയ സമ്പന്നതയും ഒരുമിക്കുന്ന ടീമാണ് തങ്ങളുടേതെന്നും കൂട്ടിച്ചേര്‍ത്തു.

   First published:
   )}