• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഇനി ലോകകപ്പ് അല്ല, യൂറോകപ്പ്!


Updated: July 7, 2018, 7:04 PM IST
ഇനി ലോകകപ്പ് അല്ല, യൂറോകപ്പ്!

Updated: July 7, 2018, 7:04 PM IST
ബ്രസീലും ഉറുഗ്വെയും ക്വാർട്ടർ ഫൈനലിൽ പുറത്തായതോടെ ലാറ്റിനമേരിക്കൻ ടീമുകളില്ലാത്ത സെമിഫൈനലിനാണ് റഷ്യ സാക്ഷ്യം വഹിക്കുക. 2006 ശേഷം ആദ്യമായാണ് യൂറോപ്യൻ ശക്തികൾ മാത്രമുള്ള സെമിഫൈനലിന് ലോക ഫുട്ബോൾ മാമാങ്കത്തിൽ അരങ്ങൊരുങ്ങുന്നത്.

1958ന് ശേഷം യൂറോപ്പില്‍ നടന്ന ലോകകപ്പുകളിൽ ലാറ്റിനമേരിക്കന്‍ ടീമുകള്‍ കിരീടം ചൂടിയിട്ടില്ലെന്ന റെക്കോഡിന് റഷ്യയിലും മാറ്റമുണ്ടാകില്ല. ലോകകപ്പ് ഫുട്ബോളില്‍ ലാറ്റിനമേരിക്കന്‍ ഫുട്ബോളിന്റെ ആധിപത്യം പതിയെ വിസ്മൃതിയാവുകയാണെന്ന യാഥാര്‍ഥ്യത്തെ അടിവരയിടുകയാണ് റഷ്യന്‍ ലോകകപ്പ്.

ഈ ലോകകപ്പില്‍ അഞ്ച് ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ പന്ത് തട്ടാനെത്തി. പെറു ആദ്യ റൌണ്ടില്‍ മടങ്ങി. ലയണല്‍ മെസിയുടെ അര്‍ജന്റീനക്ക് ഫ്രാന്‍സും കൊളംബിയക്ക് ഇംഗ്ലണ്ടും രണ്ടാം റൌണ്ടില്‍ മടക്ക ടിക്കറ്റ് നൽകി.

ക്വാര്‍ട്ടറില്‍ ഉറുറുഗ്വായും ഫ്രാന്‍സിന് മുന്നിൽ വീണു. ലാറ്റിനമേരിക്കന്‍ പാരമ്പര്യം കിരീട സാധ്യതയില്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്ന ബ്രസീല്‍ കാക്കുമെന്ന പ്രതീക്ഷ ബെല്‍ജിയത്തിന് മുന്നിലും അവസാനിച്ചു.

ഇതോടെ 2006ന് ശേഷം സമ്പൂര്‍ണ്ണ യൂറോപ്യന്‍ സെമിഫൈനലില്‍ റഷ്യയില്‍ കളമൊരുങ്ങി. ഇതിന് 1934, 66, 74, 82 ലോകകപ്പുകളും അവസാന നാലിൽ ലാറ്റിനമേരിക്കന്‍ ടീമുകള്‍ ഉണ്ടായിട്ടില്ല. 1958ല്‍ സ്വീഡന് ലോകകപ്പ് ജേതാക്കളായ ബ്രസീലാണ് യൂറോപ്പില്‍ ലോക കീരീടം നേടിയ അവസാന ലാറ്റിനമേരിക്കന്‍ ടീം.
Loading...
റഷ്യയിലെ സെമിഫൈനലുകൾക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ബ്രസീൽ, അർജന്റീന. ജർമനി എന്നീ മൂന്ന് ടീമുകളിലൊന്നില്ലാതെ നടക്കുന്ന ചരിത്രത്തിലെ ആദ്യ സെമി പോരാട്ടങ്ങൾക്കാണ് റഷ്യ വേദിയാവുക.
First published: July 7, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍