• HOME
  • »
  • NEWS
  • »
  • sports
  • »
  • World Test Championship | ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിൽ കിരീട സാധ്യത ന്യൂസിലൻഡിന്; വിശദീകരണവുമായി പാറ്റ് കമ്മിൻസ്

World Test Championship | ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിൽ കിരീട സാധ്യത ന്യൂസിലൻഡിന്; വിശദീകരണവുമായി പാറ്റ് കമ്മിൻസ്

ഇന്ത്യയെ സംബന്ധിച്ച് ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനലും അതിനുശേഷമുള്ള ഇംഗ്ലണ്ടിനെതിരായ പരമ്പരയും അഭിമാനപോരാട്ടങ്ങളാണ്

pat cummins

pat cummins

  • Share this:
വരാനിരിക്കുന്ന ഐസിസിയുടെ പ്രഥമ ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനലിനെയും അതിന്ശേഷം നടക്കാൻ ഇരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്‌ പരമ്പരയും വളരെയധികം ആവേശത്തോടെയാണ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുന്നത്. ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഏറ്റുമുട്ടാൻ പോകുന്നത് തുല്യശക്തികൾ ആയതിനാലും മത്സരം നടക്കാൻ പോകുന്നത് നിക്ഷ്പക്ഷ വേദിയിൽ ആയതിനാലും  കിരീടം ആര് നേടുമെന്നത് പ്രവാചനാതീതമാണ്. എന്നിരുന്നാലും ക്രിക്കറ്റ് രംഗത്തെ പ്രമുഖരെല്ലാം വിജയസാധ്യതയുള്ള തങ്ങളുടെ ഫേവറേറ്റുകളെ തിരഞ്ഞെടുക്കുന്നുണ്ട്.

രണ്ടു വര്‍ഷത്തിലേറെ നീണ്ടുനിന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായാണ് ഇന്ത്യ ഫൈനലിലേക്കു മുന്നേറിയിരിക്കുന്നത്. ന്യൂസിലാന്‍ഡാവട്ടെ ഇന്ത്യക്കു പിന്നില്‍ രണ്ടാംസ്ഥാനക്കാരായിരുന്നു. ജൂൺ 18ന് ഇംഗ്ലണ്ടിലെ സതാംപ്ടണില്‍ നടക്കാനിരിക്കുന്ന ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ വിജയികളെ പ്രവചിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ പേസര്‍ പാറ്റ് കമ്മിന്‍സ്. യൂട്യൂബിലെ ഒരു ചോദ്യോത്തര സെഷനിലാണ് ലോക ചാമ്പ്യന്‍ഷിപ്പിലെ ഫേവറിറ്റുകളെ കമ്മിന്‍സ് തിരഞ്ഞെടുത്തത്.

Also Read-ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്; വിജയിയെ കണ്ടെത്തുവാൻ ഒന്നിലധികം മത്സരങ്ങൾ നടത്തുന്നതാവും ഉചിതമെന്ന് കപില്‍ ദേവ്

ന്യൂസിലൻഡിനാണ് കമ്മിൻസ് വിജയസാധ്യത കൽപ്പിക്കുന്നത്. ഫൈനല്‍ തീര്‍ച്ചയായും ആവേശകരമായിരിക്കും. ഇംഗ്ലണ്ടില്‍ ഒരുപാട് മഴ പെയ്യുന്നുണ്ട്. ഇവിടുത്തെ സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ ന്യൂസിലന്‍ഡിലേതുമായിട്ടാണ് അടുത്തു നില്‍ക്കുന്നത്. കുറച്ചു മാസങ്ങളായി ഇരുടീമുകളും ടെസ്റ്റുകള്‍ കളിച്ചിട്ടില്ലാത്തതിനാല്‍ ഫൈനല്‍ രസകരമായിരിക്കും. ഒരൊറ്റ ഫൈനല്‍ മാത്രമേയുള്ളൂവെന്നതിനാല്‍ എന്തും സംഭവിക്കാം. പക്ഷെ സാഹചര്യങ്ങള്‍ ഇന്ത്യയേക്കാള്‍ ന്യൂസിലാന്‍ഡിനായിരിക്കും മുന്‍തൂക്കം നല്‍കുക'- കമ്മിൻസ് മനസ് തുറന്നു.

കമ്മിൻസ് ഈയിടെ തനിക്ക് പന്തെറിയാന്‍ പ്രയാസമുള്ള താരങ്ങള്‍ ആരൊക്കെയാണെന്ന് തുറന്ന് പറഞ്ഞിരുന്നു. ഇംഗ്ലണ്ടില്‍ നിന്ന് ജോ റൂട്ടിന്റെയും ബെന്‍ സ്റ്റോക്സിന്റെയും പേര് പറഞ്ഞ് പാറ്റ്, ഇന്ത്യയില്‍ നിന്ന് ചേതേശ്വര്‍ പുജാരയുടെയും വിരാട് കോഹ്ലിയുടെയും വിക്കറ്റുകളാണ് ഏറ്റവും പ്രാധാന്യമുള്ളതെന്ന് പറഞ്ഞത്. ന്യൂസിലൻഡില്‍ നിന്ന് കെയിന്‍ വില്യംസണും പാക്കിസ്ഥാനില്‍ നിന്ന് ബാബര്‍ അസമുമാണ് താരം പിന്നീട് തിരഞ്ഞെടുത്തവർ . ദക്ഷിണാഫ്രിക്കയില്‍ നിന്ന് എബി ഡി വില്ലിയേഴ്സിന്റെയും ഫാഫ് ഡു പ്ലെസിയുടെയും പ്രാധാന്യമുള്ള വിക്കറ്റായി കണക്കാക്കുന്നതെന്നും പാറ്റ് കമ്മിന്‍സ് കൂട്ടിചേര്‍ത്തു.

Also Read-ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനൽ നിയന്ത്രിക്കാൻ കെറ്റില്‍ബെറോ വേണ്ട, ധർമസേന മതി: വസിം ജാഫറിന്റെ ട്വീറ്റ്‌ വൈറൽ

അതേസമയം ഇന്ത്യയെ സംബന്ധിച്ച് ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനലും അതിനുശേഷമുള്ള ഇംഗ്ലണ്ടിനെതിരായ പരമ്പരയും അഭിമാനപോരാട്ടങ്ങളാണ്. ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി ന്യൂസിലാൻഡിനെതിരെ നടന്ന പരമ്പര ഇന്ത്യ തോറ്റിരുന്നു. അവസാന ഏകദിന ലോകകപ്പിന്റെ സെമി ഫൈനലിൽ ഇന്ത്യ ന്യൂസിലൻഡിനോട് തോറ്റാണ് പുറത്തായത്. അതിനാൽ തന്നെ ഇരു ടീമുകളുടെയും ആരാധകർ തമ്മിൽ സമൂഹമാധ്യമങ്ങളിൽ വാക്പോരുകളും വെല്ലുവിളികളും നടക്കുന്നുണ്ട്. മറ്റൊരു കാര്യം ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുമായി ബന്ധപ്പെട്ടാണ്. ധോണിയിൽ നിന്ന് നേതൃത്വസ്ഥാനം ഏറ്റെടുത്തതിന് ശേഷം ഐ സി സിയുടെ പ്രധാന ട്രോഫികളൊന്നും തന്നെ ഇന്ത്യയിൽ എത്തിക്കാൻ കോഹ്ലിക്ക് കഴിഞ്ഞിട്ടില്ല. ഇത്‌ കോഹ്ലിയുടെയും അതുപോലെ തന്നെ ആരാധകരുടെയും സ്വകാര്യ ദുഃഖമാണ്.

News summary: Australia fast bowler, Pat Cummins says that the conditions in England will suit New Zealand more than India.
Published by:Asha Sulfiker
First published: