നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ അന്‍ഷു മാലിക്കിനെയും സരിത മോറിനെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

  ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ അന്‍ഷു മാലിക്കിനെയും സരിത മോറിനെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

  ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ വനിതാ ഗുസ്തി താരം ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടുന്നത്.

  Credit: Twitter

  Credit: Twitter

  • Share this:
   ഓസ്ലോയില്‍ നടന്ന ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ ഇന്ത്യയുടെ അന്‍ഷു മാലിക്കിനും സരിത മോറിനും അഭിനന്ദനങ്ങള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യക്കായി അന്‍ഷു മാലിക് വെള്ളി മെഡലും സരിത മോര്‍ വെങ്കല മെഡലുമാണ് നേടിയത്. സമൂഹമാധ്യമത്തിലൂടെയായിരുന്നു പ്രധാനമന്ത്രി ആശംസകള്‍ അറിയിച്ചത്.

   'ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിമെഡല്‍ നേടിയ അന്‍ഷു മാലിക്കിനും 2021 ലോക വെങ്കലം നേടിയ സരിതാ മോറിനും അഭിനന്ദനങ്ങള്‍. ഈ കായികതാരങ്ങളുടെ ഭാവി ശ്രമങ്ങള്‍ക്ക് ആശംസകള്‍ നേരുന്നു.'- പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.


   ഓസ്ലോയില്‍ നടന്ന ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ 57 കിലോ വിഭാഗത്തിലാണ് അന്‍ഷു മാലിക് വെള്ളി മെഡല്‍ കരസ്ഥമാക്കിയത്. ഫൈനലില്‍ അന്‍ഷു ഹെലന്‍ മറൗലിസിനോട് 1-4 എന്ന സ്‌കോറിനാണ് പരാജയപ്പെട്ടത്. നിലവിലെ ഏഷ്യന്‍ ചാമ്പ്യനാണ് അന്‍ഷു. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ വനിതാ ഗുസ്തി താരം ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടുന്നത്.

   ഇന്ത്യയുടെ സരിത മോര്‍ വെങ്കല മെഡല്‍ നേടി. സ്വീഡന്റെ ലിന്‍ഡ്‌ബോര്‍ഗിനെ 8-2 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പിലെ വെങ്കല മെഡല്‍ താരം പോക്കറ്റിലാക്കിയത്. 59 കിലോ വിഭാഗത്തിലാണ് സരിതയുടെ നേട്ടം.

   അന്‍ഷു മാലിക് നിരവധി തവണ വൈദ്യ സഹായം തേടിയിരുന്നു. മികച്ച ഫോമിലുള്ള അന്‍ഷു സ്വര്‍ണ്ണം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ പരിക്ക് വില്ലനാവുകയായിരുന്നു. ഗീതാ ഫൊഗാട്ട്, ബബിത ഫൊഗാട്ട്, വിനേഷ് ഫൊഗാട്ട്, പൂജ ഡണ്ട എന്നിവര്‍ മുന്‍ വര്‍ഷങ്ങളില്‍ നടന്ന ചാമ്പ്യന്‍ഷിപ്പുകളില്‍ ഇന്ത്യയ്ക്കായി വെങ്കല മെഡല്‍ കരസ്ഥമാക്കിയിരുന്നു.
   Published by:Sarath Mohanan
   First published:
   )}