• HOME
  • »
  • NEWS
  • »
  • sports
  • »
  • Sadia Tariq | ലോക വുഷു ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയ കാശ്മീരി പെൺകുട്ടി; പ്രധാനമന്ത്രിയെ നേരിൽ കാണണമെന്ന് ആഗ്രഹം

Sadia Tariq | ലോക വുഷു ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയ കാശ്മീരി പെൺകുട്ടി; പ്രധാനമന്ത്രിയെ നേരിൽ കാണണമെന്ന് ആഗ്രഹം

മാതാപിതാക്കളാണ് തന്റെ പ്രധാന പ്രചോദനമെന്നും തന്റെ വിജയത്തെക്കുറിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തപ്പോള്‍ താന്‍ വികാരാധീനയായെന്നും സാദിയ പറഞ്ഞു

സാദിയ താരിഖ്

സാദിയ താരിഖ്

  • Share this:
    ലോക വുഷു ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണമെഡല്‍ ജേതാവായ ശ്രീനഗറില്‍ നിന്നുള്ള സാദിയ താരിഖിന് (Sadia Tariq) പ്രധാനമന്ത്രി നരേന്ദ്ര മോദിയെ (Narendra Modi) നേരിൽ കാണണമെന്ന് ആഗ്രഹം. അടുത്തിടെ മോസ്‌കോയിൽ നടന്ന ചൈനീസ് ആയോധനകല മത്സരമായ വുഷു സ്റ്റാര്‍സ് ഇവന്റില്‍ രാജ്യത്തിനായി സ്വര്‍ണം നേടിയ ഇന്ത്യന്‍ താരമാണ് സാദിയ. വുഷുവില്‍ ലോക ചാമ്പ്യന്‍ഷിപ്പ് നേടുന്ന ആദ്യ കാശ്മീരി പെണ്‍കുട്ടിയാണ് സാദിയ. 15-ാം വയസ്സില്‍, രണ്ട് തവണ ജൂനിയര്‍ നാഷണല്‍ വുഷു ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടിയ ജേതാവ് കൂടിയാണ് സാദിയ.

    ശനിയാഴ്ച ശ്രീനഗറില്‍ തിരിച്ചെത്തിയ സാദിയയ്ക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ശ്രീനഗറിലെ കായിക താരങ്ങള്‍ക്കുള്ള പാര്‍ക്കായ ഗിന്‍ഡൂന്‍ പാര്‍ക്കില്‍ നൂറുകണക്കിന് യുവ വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടിയ അനുമോദന സമ്മേളനത്തിലും അവര്‍ പങ്കെടുത്തു. സാദിയയുടെ നേട്ടത്തില്‍ അഭിനന്ദനം അറിയിച്ചു കൊണ്ട് ഫെബ്രുവരി 26ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു. സാദിയയുടെ ഈ ചെറുപ്രായത്തിലുള്ള നേട്ടം രാജ്യത്തെ വളര്‍ന്നുവരുന്ന കായിക താരങ്ങള്‍ക്ക് പ്രചോദനമായിരിക്കുമെന്നും പ്രധാനമന്ത്രി കുറിച്ചിരുന്നു.

    ഇത്രയും ചെറിയ പ്രായത്തില്‍ തന്നെ ഇങ്ങനെ ഒരു വിജയം കൈവരിക്കാന്‍ പരിശീലിപ്പിച്ച തന്റെ പരിശീലകര്‍ക്ക് സാദിയ നന്ദി പറഞ്ഞു. തന്റെ മാതാപിതാക്കളാണ് തന്റെ പ്രധാന പ്രചോദനമെന്നും തന്റെ വിജയത്തെക്കുറിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തപ്പോള്‍ താന്‍ വികാരാധീനയായെന്നും സാദിയ പറഞ്ഞു.

    Also read- IND vs SL | 'മൊഹാലിയിലെ ആറാട്ട്'; അപൂർവ റെക്കോർഡിനുടമയായി ജഡേജ; നേട്ടത്തിലെത്തുന്ന ആദ്യത്തെ ഇന്ത്യൻ താരം

    ''ഇത്രയും മഹത്തായ ഒരു പരിപാടി എനിക്കായി ഒരുക്കിയതില്‍ ഇവിടെയുള്ള എല്ലാവരോടും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഡല്‍ഹിയിലും എനിക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്. പ്രധാനമന്ത്രി മോദി സാര്‍ എന്റെ വിജയത്തെക്കുറിച്ച് ട്വീറ്റ് ചെയ്തപ്പോള്‍, എന്റെ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ ഒഴുകുന്ന തരത്തില്‍ ഞാന്‍ വികാരാധീനയായി. ഇത് ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു. പ്രധാനമന്ത്രി മോദിയോട് നന്ദി പറയാന്‍ ആഗ്രഹിക്കുന്നു, അദ്ദേഹത്തെ ഒരിക്കല്‍ നേരില്‍ കാണണമെന്ന് ആഗ്രഹമുണ്ട്.'' ലോക വുഷു ചാമ്പ്യന്‍ സാദിയ താരിഖ് പറഞ്ഞു.

    സാദിയക്ക് വീട്ടുകാരുടെ പൂര്‍ണ പിന്തുണയുണ്ട്. പിതാവ് താരിഖ് ലോണ്‍ എടുത്താണ് മകളുടെ നേട്ടങ്ങള്‍ക്ക് ഉറച്ച പിന്തുണ നല്‍കുന്നത്. തന്റെ ഏറ്റവും വലിയ പ്രചോദനം മാതാപിതാക്കളാണെന്നും സാദിയ പറഞ്ഞു. തന്നോടൊപ്പം ഈ ചാമ്പ്യന്‍ഷിപ്പിനായി തന്റെ പരിശീലകര്‍ അഹോരാത്രം പ്രയത്‌നിച്ചിട്ടുണ്ടെന്നും സാദിയ കൂട്ടിച്ചേര്‍ത്തു.

    Also read- Mithali Raj | മിതാലി രാജിന് വമ്പൻ റെക്കോർഡ്; സച്ചിൻ ടെണ്ടുൽക്കറിനൊപ്പം

    ''എന്റെ മകള്‍ ഈ ചെറുപ്രായത്തില്‍ ഇങ്ങനെയൊരു നേട്ടം സ്വന്തമാക്കിയതില്‍ എനിക്ക് അതിയായ സന്തോഷവും അഭിമാനവുമുണ്ട്. അവള്‍ ഇന്ത്യക്കായി മെഡല്‍ നേടി. അവളുടെ വിജയം അറിഞ്ഞ് നിരവധി പേർ തന്നെ വിളിക്കുകയും അഭിനന്ദനം അറിയിക്കുകയും ചെയ്തു. സാദിയയുടെ വിജയത്തില്‍ രാജ്യമെമ്പാടുമുള്ള ആളുകള്‍ സന്തോഷത്തിലാണ്. റഷ്യയും യുക്രെയ്‌നും തമ്മിലുള്ള യുദ്ധം ആരംഭിച്ചപ്പോള്‍ സാദിയ അവിടെയാണ് ഉണ്ടായിരുന്നത്. അത് വളരെയേറെ ആശങ്ക ഉയർത്തിയിരുന്നു. സാദിയയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചതില്‍ വളരെ സന്തോഷമുണ്ട്.'' സാദിയയുടെ പിതാവ് താരിഖ് ലോണ്‍ പറഞ്ഞു.

    യൂത്ത് ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നതിനാല്‍ സാദിയ ഇപ്പോള്‍ അതിനുള്ള പരിശീലനത്തിലാണ്.
    Published by:Naveen
    First published: