#worstdaysofindiancricketundergreg| ധോണിയെ കുറിച്ചുള്ള ചാപ്പലിന്റെ അവകാശവാദം; പരിഹാസവുമായി ഹർഭജൻ

ചാപ്പൽ പരിശീലകനായിരുന്ന കാലഘട്ടം ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മോശം കാലഘട്ടമാണെന്ന് പരിഹസിച്ച് #worstdaysofindiancricketundergreg എന്ന ഹാഷ്ടാഗും ട്വീറ്റിനൊപ്പം ഹർഭജൻ ചേർത്തിട്ടുണ്ട്.

News18 Malayalam | news18-malayalam
Updated: May 14, 2020, 12:48 PM IST
#worstdaysofindiancricketundergreg| ധോണിയെ കുറിച്ചുള്ള ചാപ്പലിന്റെ അവകാശവാദം; പരിഹാസവുമായി ഹർഭജൻ
harbhajan
  • Share this:
മുംബൈ: മഹേന്ദ്രസിങ് ധോണിയുടെ ‘ഫിനിഷിങ് പാടവം’ പരുവപ്പെടുത്തിയെടുത്തത് താനാണെന്ന മുൻ ഇന്ത്യൻ പരിശീലകൻ ഗ്രെഗ് ചാപ്പലിന്റെ അവകാശവാദത്തിനു പിന്നാലെ അദ്ദേഹത്തെ പരിഹസിച്ച് ഹർഭജൻ സിങ് രംഗത്ത്. മുന്നിൽക്കിട്ടുന്ന എല്ലാ പന്തുകളും സിക്സും ഫോറുമടിക്കാന്‍ ശ്രമിക്കാതെ ശ്രദ്ധാപൂർവം കളിക്കാൻ താൻ ധോണിയോട് ആവശ്യപ്പെട്ടതായി ചാപ്പൽ ഒരു ലൈവ് ചാറ്റിനിടെ വെളിപ്പെടുത്തിയിരുന്നു. ഇതിനെ പരിഹസിച്ചാണ് ഹർഭജൻ എത്തിയിരിക്കുന്നത്.

ട്വിറ്ററിലൂടെയാണ് ഹർഭജൻറെ പരിഹാസം. ചാപ്പൽ പരിശീലകനായിരുന്ന കാലഘട്ടം ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മോശം കാലഘട്ടമാണെന്ന് പരിഹസിച്ച് #worstdaysofindiancricketundergreg എന്ന ഹാഷ്ടാഗും ട്വീറ്റിനൊപ്പം ഹർഭജൻ ചേർത്തിട്ടുണ്ട്. ചാപ്പലിന്റെ പരാമർശം ഉൾപ്പെടുന്ന ഒരു വാർത്ത റീട്വീറ്റ് ചെയ്താണ് ഹർഭജൻ ട്വിറ്ററിൽ പരിഹാസമുയർത്തിയത്.



‘അദ്ദേഹം ധോണിയോട് നിലംപറ്റെയുള്ള ഷോട്ടുകളിൽ ശ്രദ്ധിക്കാൻ പറഞ്ഞത് ശരിയായിരിക്കും. കാരണം, അദ്ദേഹം ആ സമയത്ത് എല്ലാവരെയും ‘സിക്സടിക്കുന്ന’ തിരക്കിലായിരുന്നു. അദ്ദേഹത്തിന്റെ കളികളെല്ലാം എപ്പോഴും വ്യത്യസ്തമായിരുന്നു’ – ഹർഭജൻ ട്വീറ്റ് ചെയ്തു.

2005 മുതൽ 2007 വരെയാണ് ഗ്രെഗ് ചാപ്പൽ ഇന്ത്യൻ പരിശീലകനായിരുന്നത്. രണ്ടു വർഷം മാത്രമേ തൽസ്ഥാനത്തു തുടർന്നുവെങ്കിലും താരങ്ങളുമായുള്ള അഭിപ്രായ ഭിന്നതകളിൽ സ്ഥിരം വിവാദ നായകനായിരുന്നു ചാപ്പൽ. ഇന്ത്യൻ നായകനായിരുന്ന സൗരവ് ഗാംഗുലിയും ചാപ്പലും തമ്മിലുള്ള പ്രശ്നങ്ങളും കുപ്രസിദ്ധമാണ്.

ചാപ്പലിനെ ഇന്ത്യൻ പരിശീലകനായി നിയമിക്കുന്നതിനെ പിന്തുണച്ചത് തന്റെ കരിയറിലെ ഏറ്റവും മണ്ടൻ തീരുമാനമായിരുന്നുവെന്ന് പിന്നീട് ഗാംഗുലി വ്യക്തമാക്കിയിരുന്നു. സച്ചിൻ ഉൾപ്പെടെയുള്ള താരങ്ങളുമായും ചാപ്പലിന് അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു.
TRENDING:കണ്ടാൽ കുട്ടി എന്ന് തോന്നും, പക്ഷെ അശ്ലീലവും ആക്ഷേപകരവുമായ തരത്തിലെ പെരുമാറ്റം; ഒടുവിൽ പ്രതികരിച്ച്‌ ശ്രിന്ദ
[PHOTO]
പുഴുവിന് ചിത്രശലഭമായി പറക്കാൻ പവിഴക്കൂടൊരുക്കിയ കൂട്ടുകാരി
[NEWS]
'ജൂൺ 30 വരെ ട്രെയിനുകൾ ഓടില്ല; ടിക്കറ്റുകൾ റദ്ദാക്കി റെയിൽവേ; ഓടുന്നത് സ്പെഷ്യൽ ട്രെയിനുകൾ മാത്രം
[photo]


2005ലെ ശ്രീലങ്കയ്ക്കെതിരായ പരമ്പരയ്ക്കിടെ എല്ലാ പന്തും സിക്സടിക്കാൻ ശ്രമിക്കുന്നതിനു പകരം നിലംപറ്റെയുള്ള ഷോട്ടുകളിലും ശ്രദ്ധ വയ്ക്കാൻ താൻ ധോണിയോട് ആവശ്യപ്പെട്ടതായാണ് ചാപ്പൽ വെളിപ്പെടുത്തിയത്. താൻ പരിശീലകനായിരുന്ന സമയത്ത് മത്സരങ്ങൾ ഏറ്റവും മികച്ച രീതിയിൽ ഫിനിഷ് ചെയ്യാന്‍ ധോണിക്കു മുന്നിൽ വെല്ലുവിള് ഉയർത്തിയിരുന്നതായും ചാപ്പൽ പറഞ്ഞിരുന്നു.
First published: May 14, 2020, 12:48 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading